local news

ജില്ലാ സാമൂഹ്യശാസ്ത്രമേളയില്‍ പാടിക്കീലിന് അഭിമാനനേട്ടം; അധ്യാപക ടീച്ചിങ് എയ്ഡ് മത്സരത്തില്‍ പി. രാഗേഷിന് ഒന്നാം സ്ഥാനം; സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി

ചീമേനി: നായന്മാര്‍മൂല ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കാസര്‍ഗോഡ് റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്രമേളയില്‍ അധ്യാപകര്‍ക്കായുള്ള ഓണ്‍ ദി സ്‌പോട്ട് ടീച്ചിങ് എയ്ഡ് നിര്‍മ്മാണ മത്സരത്തില്‍ പാടിക്കീല്‍ ഗവ. യു.പി. സ്‌കൂളിലെ അധ്യാപകന്‍ പി. രാഗേഷ് ഒന്നാം സ്ഥാനം നേടി. ഇതോടെ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യതയും അദ്ദേഹം സ്വന്തമാക്കി. ഭൂഖണ്ഡങ്ങളുടെ രൂപീകരണവും വന്‍കരാവിസ്ഥാപന സിദ്ധാന്തവും (Continental Drift Theory) വിശദീകരിക്കുന്ന മാതൃകയാണ് രാഗേഷ് മാഷിന് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. സങ്കീര്‍ണമായ ഭൂമിശാസ്ത്ര ആശയങ്ങള്‍ കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന രീതിയില്‍ തയ്യാറാക്കിയ പഠനോപകരണമാണ് മത്സരത്തില്‍ ശ്രദ്ധേയമായത്.
പാടിയോട്ടുചാല്‍ പോസ്റ്റ് മാസ്റ്റര്‍ ഗോപിനാഥന്റെയും റിട്ടയേര്‍ഡ് ഹിന്ദി അധ്യാപിക രാജമ്മ ടീച്ചറുടെയും മകനാണ് പി. രാഗേഷ്. ഭാര്യ: ഉണ്ണിമായ കെ. കൊഴുമ്മല്‍. ജില്ലാതല മത്സരത്തിലെ ഈ നേട്ടം പാടിക്കീല്‍ ഗവ. യു.പി. സ്‌കൂളിനും നാടിനും അഭിമാനമായി.

 

error: Content is protected !!