കാഞ്ഞങ്ങാട് നഗരസഭ കാര്‍ഷിക കര്‍മ്മ സേന കാരാട്ട് വയലില്‍ വിളവെടുപ്പുത്സവം
കാഞ്ഞങ്ങാട്: നഗരസഭ കൃഷിഭവന്‍ കാര്‍ഷിക കര്‍മ്മസേന കാരാട്ട് വയലില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ നെല്‍കൃഷിയുടെ വിളവെടുപ്പ് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി . രമേശന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്ര്‍ സണ്‍ ലതാ ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേര്‍ഴ്‌സണ്‍മാരായ സുമതി, വിജയന്‍ കൗണ്‍സിലര്‍മാരായ രതീഷ്, പ്രദീപ് ഗീത, സജിത കുറുന്തൂര്‍, ഗായത്രി, വിദ്യാലത, കൃഷി ഓഫീസര്‍ രമേശ് കുമാര്‍ ‘ഇരിഗ്രേഷന്‍ ഓഫീസര്‍ അഖില്‍ ,രേഷ്മ, പാടശേഖര സെക്രട്ടറി പി.സുശാന്ത്,
കാര്‍ഷിക കര്‍മ്മ സേനാ അംഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു കാര്‍ഷിക കര്‍മ്മ സേന സെക്രട്ടറി എന്‍ ഉണ്ണികൃഷ്ണന്‍ സ്വാഗതവും കൃഷി അസിസ്റ്റന്റ ഓഫീസര്‍ ലതാകുമാരി നന്ദിയും പറഞ്ഞു.

