local news

മാഷോര്‍മ്മ സാദിഖലി തങ്ങള്‍ കുഞ്ഞാലികുട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട് : മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവും മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പത്രപ്രവര്‍ത്തക രംഗത്തെ അധികായനുമായിരുന്ന പി മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ പേരില്‍ അതിഞ്ഞാല്‍ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട സ്മരണികാ സമിതി പ്രസിദ്ധീകരിച്ച ”മാഷോര്‍മ്മ”പ്രകാശിതമായി.സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് സെക്രെട്ടറിയായി ദീര്‍ഘകാലം ശോഭിക്കുകയും മുസ്ലിം ലീഗ് ജില്ലാ സാരഥി,പ്രഭാഷകന്‍,പരിഭാഷകന്‍,എഴുത്തുകാരന്‍,നിരവധി മത,വിദ്യാഭ്യാസ,ജീവകാരുണ്യ സംഘടനകളുടെ നായകന്‍ എന്നീ നിലകളിലെല്ലാം തന്റെ ധിഷ്ണയും സിദ്ധിയും സമര്‍പ്പിക്കുകയും ചെയ്ത നിഷ്‌കാമ കര്‍മ്മിയായ മാഷിന്റെ അമരസ്മരണകള്‍ക്കനുയോജ്യമാം വിധം യുവജന ലക്ഷങ്ങള്‍ സംഗമിച്ച കൊച്ചിന്‍ മറൈന്‍ ഡ്രൈവിലെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന വേദിയില്‍ വെച്ചാണ് പ്രകാശനം നടന്നത്. സംസ്ഥാന മുസ്ലിം ലീഗധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ദേശീയ ജനറല്‍ സെക്രെട്ടറിയും വ്യവസായ ഐ ടി എ ഐ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടിക്ക് ആദ്യ പ്രതി കൈമാറി. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍, ഇ ടി മുഹമ്മദ് ബഷീര്‍ എം പി,ഡോക്ടര്‍ എം പി അബ്ദുസ്സമദ് സമദാനി എം പി, പി വി അബ്ദുല്‍ വഹാബ് എം പി, കെ പി എ മജീദ്,പി എം എ സലാം,പി കെ ഫിറോസ്,ഡോക്ടര്‍ എം കെ മുനീര്‍,മന്ത്രിമാരായ എന്‍ ശംസുദ്ദീന്‍,കെ എം ഷാജി,പി കെ ബഷീര്‍,വി ഇ അബ്ദുല്‍ ഗഫൂര്‍,എം എല്‍ എ മാര്‍,മുസ്ലിം ലീഗ്,യൂത്ത് ലീഗ് ദേശീയ സംസ്ഥാന ജില്ലാ ഭാരവാഹികള്‍,ബഷീര്‍ വെള്ളിക്കോത്ത്,കെ കെ ബദറുദ്ദീന്‍,ഹമീദ് ചേരക്കാടത്ത്, പി എം ഫാറൂഖ്,ബഷീര്‍ ചിത്താരി ജിദ്ദ,ഖാലിദ് അറബിക്കാടത്ത്, മൊയ്ദീന്‍ കുഞ്ഞി മട്ടന്‍,പി അഷ്റഫ് ചോട്ട, കെ.കെ.ഫസലുറഹ്‌മാന്‍ മുതലായവര്‍ സംബന്ധിച്ചു.

 

error: Content is protected !!