local news

കിഴക്കുംകര മുച്ചിലോട്ട് അയ്യപ്പ ഭജന മന്ദിരം മണ്ഡല മഹോത്സവം: ആഘോഷ കമ്മിറ്റി രൂപീകരിച്ചു

കാഞ്ഞങ്ങാട്: കിഴക്കുംകര മുച്ചിലോട്ട് അയ്യപ്പ ഭജന മന്ദിരത്തിലെ മണ്ഡല മഹോത്സവം വിജയിപ്പിക്കാനായി ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു. വിവിധ ആത്മീയ ചടങ്ങുകളോടെയും കലാപരിപാടികളോടെയും ഡിസംബര്‍ 25നാണ് മണ്ഡല മഹോത്സവം ആഘോഷിക്കുന്നത്.ഭജന മന്ദിരം പ്രസിഡന്റ് സി. കെ. കൃഷ്ണന്റെ അദ്ധ്യക്ഷനായി. സെക്രട്ടറി കെ. രാമകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ കെ. വി. അശോകന്‍ നന്ദിയും പറഞ്ഞു.
ആഘോഷ കമ്മിറ്റി ഭാരവാഹികളായി കെ. സുരേന്ദ്രന്‍ (ചെയര്‍മാന്‍), കെ. രാമകൃഷ്ണന്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. യോഗത്തില്‍ വെച്ച് നടന്ന ആദ്യ ഫണ്ട് ശേഖരണ ഉദ്ഘാടനം ഭജന മന്ദിരം രക്ഷാധികാരി പി. വി. കുഞ്ഞിക്കണ്ണന്‍ ഗുരുസ്വാമിയില്‍ നിന്നും ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍ ഏറ്റുവാങ്ങി.

 

error: Content is protected !!