അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനം പുതിയപുര തറവാട് വയനാട്ടുകുലവന്‍ ദേവസ്ഥാനം വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവം : ഞാറ് നടീല്‍ ഉത്സവം നടന്നു
വെള്ളിക്കോത്ത് : അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനം പുതിയപുര തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള കൂവം അളക്കുന്നതിനുള്ള നെല്ല് ഉത്പാദിക്കുന്നതിനായി നെല്‍കൃഷിയുടെ ഞാറ് നടീല്‍ ഉത്സവം അടോട്ട് വയലില്‍ നടന്നു. അടോട്ട് ദേവസ്ഥാന ആചാര സ്ഥാനികരുടെ മഹനീയ സാന്നിധ്യത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത ഞാറ് നട്ടു കൊണ്ട് ഞാറ് നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു. കൃഷി കമ്മിറ്റി ചെയര്മാന് ചെറാക്കോട്ട് കുഞ്ഞിക്കണ്ണന് അധ്യക്ഷത വഹിച്ചു. മടത്തനാട്ട് രാജന്, എം.പൊക്ലന്‍, എം.വി.നാരായണന് പുല്ലൂര്‍, ടി.ഹരിഹരന്, വാര്‍ഡ് മെമ്പര്‍ ശ്രീവിദ്യ, എ.വി.സഞ്ജയന്, ഐശ്വര്യ കുമാരന്, പി.സജിത്കുമാര്‍ പി.കൊട്ടന് കുഞ്ഞി വി.വി.കുഞ്ഞിക്കണ്ണന്
വത്സല ടീച്ചര്‍ കെ.വി.ലക്ഷമണന് കെ.വി.രാജീവന്, കൃഷി ഓഫീസര്‍മാരായ സന്തോഷ് ചാലില്‍, പി. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. എം.വി.നാരായണന് കൊളവയല്‍ സ്വാഗതം പറഞ്ഞു. അടോട്ട് വയലിലെ മൂന്ന് ഏക്കര്‍ പാടത്താണ് നെല്‍കൃഷി ആരംഭിച്ചിരിക്കുന്നത്. ഉമ നെല്‍വിത്തിനമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. തറവാട്ട് മാതൃസമിതി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തറവാട്ട് അംഗങ്ങള്‍ എന്നിവരുടെ പൂര്‍ണ്ണ സഹകരണത്തോടെയാണ് നെല്‍കൃഷി ആരംഭിച്ചിരിക്കുന്നത് അജാനൂര്‍ കൃഷിഭവന്റെ സഹായവും ഇവര്‍ക്കായി ഉണ്ട്. നെല്‍കൃഷിയില്‍ നിന്നും ലഭിക്കുന്ന വിളവ് ഉപയോഗിച്ചുകൊണ്ട് തെയ്യംകെട്ട നായുള്ള കൂവം അളക്കുന്നതിന് നെല്ല് സംഭരിക്കും..കൂടാതെ ബാക്കി വരുന്ന നെല്ല് അരിയാക്കി ഉത്സവ ദിവസങ്ങളില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് അന്നദാനത്തിനായും ഉപയോഗിക്കും

