അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനം പുതിയപുര തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവ കലണ്ടര്‍ പ്രകാശനം നടന്നു.
കാഞ്ഞങ്ങാട്. ഏപ്രില്‍ 5 മുതല്‍ 8 വരെയുള്ള തീയതികളില്‍ അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം
പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനം പുതിയപുര തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവ കലണ്ടര്‍ പ്രകാശനം ചെയ്തു. ആചാര സ്ഥാനികരുടെ സാന്നിധ്യത്തില്‍ തറവാട്ടില്‍ വച്ച് നടന്ന ചടങ്ങില്‍
കലണ്ടര്‍ ജില്ലാ പഞ്ചായത്ത് അംഗം കെ. സബീഷ് 100 വയസ് പിന്നിട്ട തറവാട് മൂപ്പത്തി പി.മാതമ്മയ്ക്ക് നല്കി പ്രകാശനം ചെയ്തു . ആഘോഷ കമ്മിറ്റി ചെയര്മാന് മടത്തിനാട്ട് രാജന് അധ്യക്ഷത വഹിച്ചു. തറവാട് അംഗം പി. നാരായണന്റെ കുടുംബം തറവാട്ടിലേക്ക് സ്പോണ്സര് ചെയ്ത മൈക്ക് സെറ്റും ആഘോഷ കമ്മിറ്റി ചെയര്മാന് ഏറ്റുവാങ്ങി. ഭാസ്കരന് അന്തി തിരിയന്‍,ടി. ഹരിഹരന് , പി. രാഘവന്, ഐശ്വര്യ കുമാരന്, ചെറാക്കോട് കുഞ്ഞിക്കണ്ണന്, പി.സജിത്കുമാര്‍, എ.വി.സഞ്ജയന്, പി.കൊട്ടന്‍കുഞ്ഞി, പി.നാരായണന്, പി. അമ്പൂഞ്ഞി
എന്നിവര്‍ സംസാരിച്ചു. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം.വി. നാരായണന് സ്വാഗതം പറഞ്ഞു.തെയ്യംകെട്ട് മഹോത്സവത്തിന് കൂവം അളക്കുന്നതിനുള്ള നെല്ല് ഉത്പാദിപ്പിക്കുന്നതിനുള്ള ഞാറ് നടീല്‍ ഉത്സവം നവംബര്‍ അഞ്ചിന് രാവിലെ 9 മണിക്ക് നടക്കും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത ഞാറ് നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്യും.

