local news

ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ അഭിമാന നേട്ടവുമായി എം. ജോഷ്വ

നീലേശ്വരം: ഡല്‍ഹിയില്‍ നടന്ന ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോടിന്റെ അഭിമാനമായി നീലേശ്വരം മുണ്ടേമ്മാട് സ്വദേശിനി എം. ജോഷ്വ. ള്‍ഡ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലാണ് ജോഷ്വ മികച്ച പ്രകടനം കാഴ്ചവെച്ചത്. ഇടതുകൈ ഇനത്തില്‍ അഞ്ചാം സ്ഥാനവും വലതുകൈ ഇനത്തില്‍ നാലാം സ്ഥാനവും സ്വന്തമാക്കിയാണ് ജോഷ്വ ലോക വേദിയില്‍ ശ്രദ്ധേയമായത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ശക്തരായ മത്സരാര്‍ത്ഥികളോട് പൊരുതിയാണ് ജോഷ്വ ഈ നേട്ടം കൈവരിച്ചത്. കേരളത്തിന് അഭിമാനകരമായ ഈ നേട്ടം നാട്ടുകാര്‍ക്കും കായികപ്രേമികള്‍ക്കും ഏറെ സന്തോഷം നല്‍കുന്നതാണ്. ജോഷ്വയുടെ നേട്ടത്തില്‍ വിവിധ സംഘടനകളും കായികപ്രേമികളും അഭിനന്ദനങ്ങള്‍ അറിയിച്ചു.പിലാത്തറ വിറാസ് കോളേജ് ഒന്നാംവര്‍ഷ ബി എ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയാണ് ജോഷ്വ .

error: Content is protected !!