ആയമ്പാറ മഹാവിഷ്ണു ക്ഷേത്രം പുനഃപ്രതിഷ്ഠാ കലശോത്സവത്തിന് ഒരുങ്ങി; ആഘോഷ കമ്മിറ്റി രൂപീകരിച്ചു
പെരിയ: സഹസ്രാബ്ദം പഴക്കമുള്ള ആയമ്പാറ മഹാവിഷ്ണു ക്ഷേത്രം പുനഃപ്രതിഷ്ഠാ ബ്രഹ്‌മകലശോത്സവത്തിന് ഒരുങ്ങി. ഒന്നരവര്‍ഷക്കാലത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് 2027 ഫെബ്രുവരി 13 മുതല്‍ 21 വരെ തീയതികളിലാണ് പുനഃപ്രതിഷ്ഠാ കലശോത്സവം നടക്കുന്നത്. ആഘോഷ കമ്മിറ്റിയുടെ ഭാഗമായി ക്ഷേത്രത്തില്‍ നടന്ന ഭക്തജന സംഗമം കെ. നീലകണ്ഠന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കേശവന്‍ അഞ്ഞനംതൊടിത്തായര്‍ അധ്യക്ഷനായി. അരവത്ത് പത്മനാഭ തന്ത്രി ഭദ്രദീപം കൊളുത്തി.
പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു പത്മനാഭന്‍, ഷാഫി കുണിയ, സി. ശോഭന, കെ. ഗംഗാധരന്‍, റാഷിക് കുണിയ, ഷംസു പെരിയ, കെ. ഹരിശാന്ത്, ടി.വി. രാമകൃഷ്ണന്‍, കെ. നാരായണന്‍, സജിത്ത് തോക്കാനം വീട് എന്നിവര്‍ സംസാരിച്ചു.
ആഘോഷ കമ്മിറ്റി . ഭാരവാഹികളായി കുഞ്ഞിരാമന്‍ ആകാശ് (ചെയര്‍മാന്‍), എം. നാരായണന്‍ കാപ്യവീട് (ജനറല്‍ കണ്‍വീനര്‍), സനല്‍കുമാര്‍ ഉരുളംകോടി ഇല്ലം (ട്രഷറര്‍).

