local news

സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് ബാഡ്മിന്റണ്‍: ക്രൈസ്റ്റ് സ്‌കൂള്‍ ജേതാക്കള്‍

കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട് വൈ. എം. സി. എ. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കാസര്‍കോട് സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി. എം. ഐ.പബ്ലിക് സ്‌കൂള്‍ ചാമ്പ്യന്‍മാരായി. അണ്ടര്‍ 12,14,17,19വിഭാഗങ്ങളിലായി 14 സ്‌കൂളുകളില്‍ നിന്നുള്ള കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. വിജയികളെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോര്‍ജ്ജ് പുഞ്ചായില്‍ അഭിനന്ദിച്ചു.

error: Content is protected !!