local news

തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു; കാസര്‍കോട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ഡോ.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കേരള സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയുടെ ഭാഗമായി തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. തൈക്കടപ്പുറം ബോട്ട് ജട്ടിക്ക് സമീപം നടന്ന ചടങ്ങ് കാസര്‍കോട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ഡോ.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോസ്റ്റല്‍ എസ്.ഐ .പി ജെ വില്‍സണ്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ പ്രകാശന്‍, നാദിറ , വി കെ റഷീദ, ടി പി ബീന തുടങ്ങിയവര്‍ സംസാരിച്ചു .കോസ്റ്റല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ എം രാജമോഹനന്‍ സ്വാഗതം പറഞ്ഞു. കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.വി. സുരേഷ് നന്ദിയും പറഞ്ഞു.

 

error: Content is protected !!