local news

അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 42 ആം രക്തസാക്ഷിത്വ ദിനം ആചരിച്ചു

അജാനൂര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനവും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഉമ്മന്‍ ചാണ്ടി എന്നിവരുടെ ജന്മദിനവും അനുസ്മരിച്ചു. അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടികള്‍ മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണന്‍ കാട്ടുകുളങ്ങരയുടെ അധ്യക്ഷതയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ:പി. വി. സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ സതീശന്‍ പരക്കാട്ടില്‍,പി ബാലകൃഷ്ണന്‍, പഞ്ചായത്ത് മെമ്പര്‍ പി.കെ. കാര്‍ത്യായനി, സാംസ്‌കാരിക സാഹിതി ജില്ലാ കണ്‍വീനര്‍ ദിനേശന്‍ മൂലക്കണ്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി ഗദ്ധാഫി മൂലക്കണ്ടം സ്വാഗതവും, രാജീവന്‍ വെള്ളിക്കോത്ത് നന്ദിയും പറഞ്ഞു. വെള്ളിക്കാത്ത് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ മണ്ഡലം പ്രസിഡണ്ട് വി.രാധാകൃഷ്ന്‍ കാട്ടുകുളങ്ങരയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നില്‍ നടന്ന പുഷ്പാര്‍ച്ചനയും പാര്‍ട്ടി പതാകയും ഉയര്‍ത്തി.

 

error: Content is protected !!