local news

പെരിയ പരപ്പക്കെട്ട് വയനാട്ട് കുലവന്‍ തെയ്യം കെട്ട്: ആഘോഷ കമ്മിറ്റി രൂപീകരണം നടന്നു; 2027 മാര്‍ച്ച് 9 മുതല്‍ 11 വരെയാണ് തെയ്യം കെട്ട് മഹോത്സവം നടക്കുന്നത്.

പെരിയ : പെരിയ പുലിഭൂത ദേവസ്ഥാന കഴകത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടതും പെരിയ തറവാട് താഴത്ത് വീട് തായ് വഴി കോയ്മയില്‍ ഉള്‍പ്പെടുന്ന പെരിയ പരപ്പക്കെട്ട് ശ്രീ വയനാട്ട് കുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടിയുള്ള പ്രശ്ന ചിന്തയും ആഘോഷ കമ്മിറ്റി രൂപീകരണവും നടന്നു. രാവിലെ പ്രാര്‍ത്ഥനക്ക് ശേഷം ദേവസ്ഥാനത്ത് നടന്ന ആഘോഷ കമ്മറ്റി രൂപീകരണ യോഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. പെരിയ പുലിഭൂത ദേവസ്ഥാനം പ്രസിഡന്റ് സി.കമലാക്ഷന്‍ പെരിയ അധ്യക്ഷത വഹിച്ചു.
കെ നീലകണ്ഠന്‍ എംഎല്‍എ, മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ , പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിത , വൈസ് പ്രസിഡന്റ് എം കെ ബാബു രാജ്, കരിക്കെ പഞ്ചായത്ത് പ്രസിഡന്റ് ബാലചന്ദ്രന്‍ നായര്‍ കാട്ടൂര്‍, ദേവസ്ഥാന പ്രസിഡന്റ് പ്രമോദ് പെരിയ, എ . ഗോവിന്ദന്‍ നായര്‍, പി കെ ഫൈസല്‍, സി രാജന്‍ പെരിയ , എ . വേലായുധന്‍ , അസൈനാര്‍ ഫൈസി, സത്യന്‍ മഠത്തില്‍, സുനില്‍ കൂവാര, കുഞ്ഞികണ്ണന്‍ കൂവാര ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ കഴകം, ക്ഷേത്രം, ദേവസ്ഥാന ഭാരവാഹികള്‍, ആചാരസ്ഥാനികര്‍ , വിവിധ സന്നദ്ധ സംഘടന ഭാരവാഹികള്‍, മാതൃ സമിതി പ്രവര്‍ത്തകര്‍, പ്രവാസികള്‍, നാട്ടുകാര്‍ എന്നിവര്‍ സംബന്ധിച്ചു. എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷം 2027 മാര്‍ച്ച് 9 മുതല്‍ 11 വരെയാണ്
തെയ്യം കെട്ട് മഹോത്സവം നടക്കുന്നത്. ഫെബ്രുവരി 7 ന് കൂവ്വം അളക്കല്‍ നടക്കും. ഭാരവാഹികളായി പ്രമോദ് പെരിയ
(ചെയര്‍മാന്‍), സി. കമലാക്ഷന്‍ പെരിയ , സി. തമ്പാന്‍ നായര്‍ പരപ്പക്കെട്ട്, ഭാസ്‌ക്കരന്‍ മൂരിയാനം (വര്‍ക്കിംഗ് ചെയര്‍മാന്‍മാര്‍), സത്യന്‍ മഠത്തില്‍ (ജനറല്‍ കണ്‍വീനര്‍), സുനില്‍കുമാര്‍ കൂവാര (ട്രഷറര്‍).

 

error: Content is protected !!