മാവുങ്കാല്‍ കോണ്‍ഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയും നടത്തി
മാവുങ്കാല്‍ : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അജാനൂര്‍ മണ്ഡലത്തിലെ മാവുങ്കാല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 42 ആം വാര്‍ഷികവും ഇന്ത്യയുടെ ഉരുക്കു മനുഷ്യന് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെയും മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ജന്മദിനവും ആചരിച്ചു.മാവുങ്കാലില്‍ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ മണ്മറഞ്ഞ നേതാക്കളുടെ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നു നടന്ന അനുസ്മരണ യോഗം കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് സതീശന് പരക്കാട്ടില്‍ ഉത്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ടി. കെ. സൂരജ് അദ്യക്ഷത വഹിച്ചു. വാര്‍ഡ് പ്രസിഡന്റ് കെ. വി. പ്രഭാകരന്,യൂത്ത് കോണ്‍ഗ്രസ് അജാനൂര്‍ മണ്ഡലം പ്രസിഡണ്ട് അമ്പിളി,വി. എം. ദിനേശന്, ഉഷ പ്രഭാകരന്,അനിതാ സതീശന്, അജിത, ശാന്ത. കെ. എം. തുടങ്ങിയവര്‍ സംസാരിച്ചു.

