സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് ഇനി വസന്തകാലം; കെ.എസ്.എസ്.പി.എ അജാനൂര്‍ മണ്ഡലം സമ്മേളനം സമാപിച്ചു
കാഞ്ഞങ്ങാട്: സാമ്പത്തിക പ്രതിസന്ധിക്ക് നടുവിലും പാവപ്പെട്ട കുടുംബ പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പെന്ഷന് സമൂഹത്തെയും ചേര്‍ത്തുപിടിച്ച ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ട് കെ.എസ്.എസ്.പി.എ അജാനൂര്‍ മണ്ഡലം സമ്മേളനം വെള്ളിക്കോത്ത് നെഹ്റു ബാലവേദി ഹാളില്‍ സമാപിച്ചു.സെക്രട്ടറി പി. ഗംഗാധരന് മാസ്റ്ററുടെ വരികള്‍ക്ക് പ്രശസ്ത സംഗീതജ്ഞന് വെള്ളിക്കോത്ത് വിഷ്ണുഭട്ട് സംഗീതം പകര്‍ന്ന് ആലപിച്ച സ്വാഗത ഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി. രത്നാകരന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം കൃപലാനി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.കെ ദിവാകരന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി. രാധാകൃഷ്ണന് കാട്ടുകുളങ്ങര, നേതാക്കളായ സി.പി ഉണ്ണികൃഷ്ണന്, കെ.പി മുരളീധരന്, എന്‍.കെ ബാബുരാജ്, ബാലകൃഷ്ണന് നായര്‍ പെരിയോക്കി, പി. ഗൗരി, കെ. ബാലരാമന്, ഗോപി കാരാക്കോട്ട്, കെ. ഇടയില്ലം രാധ, സി.പി കുഞ്ഞിനാരായണന്, എം.വി ദാമോദരന്‍, കെ.വി ഗീത, ലതിക, വി.കെ ഭാസ്കരന് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി. ഗംഗാധരന് സ്വാഗതവും ബേബിരാജ് നന്ദിയും പറഞ്ഞു. മുതിര്‍ന്ന അംഗം ബാലകൃഷ്ണന് മാസ്റ്ററെയും പ്രശസ്ത സംഗീതജ്ഞന് വെള്ളിക്കോത്ത് വിഷ്ണുഭട്ടിനെയും സമ്മേളനത്തില്‍ ആദരിച്ചു. സംസ്ഥാനത്തെ മുഴുവന്‍ പെന്ഷന് സമൂഹത്തെയും ചേര്‍ത്തുപിടിച്ച് രണ്ട് ശതമാനം ഡി.എ അനുവദിച്ച യു.ഡി.എഫ് സര്‍ക്കാരിനെ സമ്മേളനം അഭിനന്ദിച്ചു. ഉത്തരവില്‍ സൂചിപ്പിച്ച കുടിശ്ശിക ഉടന്‍ അനുവദിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്ത് ആദ്യമായി വയോജന വകുപ്പ് രൂപീകരിച്ച് വയോജനങ്ങളെ ചേര്‍ത്തുപിടിച്ച സംസ്ഥാന സര്‍ക്കാരിന് പ്രത്യേക അഭിനന്ദനം രേഖപ്പെടുത്തി. ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് കാഞ്ഞങ്ങാട് സ്റ്റോപ്പ് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

