local news

പെരിയ പരപ്പക്കെട്ട് വയനാട്ട് കുലവന്‍ തെയ്യം കെട്ട്: ആഘോഷ കമ്മിറ്റി രൂപീകരണം നാളെ

പെരിയ : എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന പെരിയ പരപ്പക്കെട്ട് ശ്രീ വയനാട്ട് കുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടിയുള്ള രാശി ചിന്തയും ആഘോഷ കമ്മിറ്റി രൂപീകരണവും ഒക്ടോബര്‍ 31ന് നടക്കും. രാവിലെ 9:30ന് പ്രാര്‍ത്ഥനക്ക് ശേഷം നടക്കുന്ന യോഗത്തില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ കഴകം, ക്ഷേത്രം, ദേവസ്ഥാന ഭാരവാഹികള്‍, ആചാരസ്ഥാനികര്‍ ,
വിവിധ സന്നദ്ധ സംഘടന ഭാരവാഹികള്‍, നാട്ടുകാര്‍ എന്നിവര്‍ സംബന്ധിക്കും. 2027 മാര്‍ച്ച് മാസത്തിലാണ് തെയ്യം കെട്ട് മഹോത്സവം നടക്കുന്നത്.

 

error: Content is protected !!