മണലില്‍ വെള്ളായിപ്പലം റോഡരികിലെ മാലിന്യ പ്രശ്‌നം പരിഹരിക്കണം: മണലില്‍ മെട്രോ ക്ലബ്ബ്

കാഞ്ഞങ്ങാട്:-മണലില്‍ വെള്ളായിപ്പലം റോഡരികിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുക
മണലില്‍ മെട്രോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു.ക്ലബ്ബില്‍ ചേര്‍ന്ന യോഗത്തില്‍ എം മഹേഷ് അധ്യക്ഷനായി. സെക്രട്ടറി കെ രാകേഷ് റിപ്പോര്‍ട്ടും .
കെ രാഗേഷ് അനുശോധന പ്രമേയം അവതരിപ്പിച്ചു. മണലില്‍ വെള്ളായി പാലം മുതല്‍ നോര്‍ത്ത് കൊണ്ട് ചെരിവരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും മാലിന്യ നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ് നിരവധി സ്‌കൂള്‍ കുട്ടികളും പൊതു ജനങ്ങളും കാല്‍നടയായി യാത്ര ചെയ്യുകയും നിരവധി വാഹനങ്ങള്‍ കടന്നുപോവുകയും ചെയ്യുന്ന ഈ റോഡില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് മൂലം തെരുവുനായ ശല്യം വര്‍ദ്ധിച്ചിരിക്കുകയാണ് ഇത് പരിഹരിക്കുന്നതിനായി റോഡിന്റെ ഇരുവശങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നു. കുന്നുമ്മല്‍ മുതല്‍ വെള്ളായി പാലം വരെ റോഡരികില്‍ നടപ്പാത നിര്‍മ്മിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു .
പുതിയ ഭാരവാഹികള്‍
എം മഹേഷ് പ്രസിഡണ്ട്) അരുണ്‍ ബാലന്‍ (വൈസ് പ്രസിഡണ്ട് )
കെ. രാജേഷ്(സെക്രട്ടറി)
കിരണ്‍ ഭാവന (ജോയിന്റ് സെക്രട്ടറി) ,
ബാബു കിഴക്കേ വെള്ളിക്കോത്ത്( ട്രഷര്‍)

