State

കാട്ടുകുളങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാനത്ത് പത്താമുദായം ആഘോഷവും സിന്ദൂരമുഖി ദേവീ സ്തുതി ആല്‍ബം സോങ് പ്രകാശനവും നടന്നു

 

മാവുങ്കാല്‍ : കാട്ടുകുളങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാനത് പത്താമുദായം ആഘോഷവുംസിന്ദൂരമുഖി ദേവീ സ്തുതി ആല്‍ബം സോങ് പ്രകാശനവും നടന്നു. വിജയന്‍ കാട്ടുകുളങ്ങര രചനയും സംഗീതവും നിര്‍വഹിച്ച് ഷിജോ ബേബി ഓര്‍ക്കിസ്ട്രയും ഡോ.നിതിന്‍ സോമന്‍ ആലാപിച്ച ദേവീ സ്തുതി സിന്ദൂരമുഖി ആല്‍ബം സോങ് വാരിക്കാട്ടില്ലത് ബ്രഹ്‌മശ്രീ ശ്രീധരന്‍ തന്ത്രികള്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ദേവസ്ഥാന ഭരണ സമിതി പ്രസിഡന്റ് വസന്തകുമാര്‍ കാട്ടുകുളങ്ങര, സെക്രട്ടറി നവനീത്, തറവാട് കാരണവന്മാരായ വലിയ വീട്ടില്‍ സുകുമാരന്‍ കാരണവര്‍, മീത്തലെ വീട്ടില്‍ സി. വി. തമ്പാന്‍ കാരണവര്‍,കുഞ്ഞിരാമന്‍ പൂജാരി, ബാബു വെളിച്ചപ്പാട്, രതീഷ് വെളിച്ചപ്പാട്,പി. വി. ഉണ്ണി കാലുവര,ഉണ്ണി കൃഷ്ണന്‍ കാലുവരെ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ദേവസ്ഥാനത് മാതൃ സമിതിയുടെ മേല്‍ നോട്ടത്തില്‍ പി. നാരായണന്‍ വാഴക്കോടിന്റെ നേതൃത്വത്തില്‍ സര്‍വ്വശ്വര്യ വിളക്ക് പൂജ നടന്നു. വാരിക്കട്ടില്ലത്ത് ബ്രഹ്‌മശ്രീ ശ്രീധരന്‍ തന്ത്രികളുടെ കാര്‍മികത്വത്തില്‍ നട തുറന്ന് അടിയന്തിരം നടത്തി. പ്രസാദ വിതരണത്തോട് കൂടി സമാപിച്ചു.

 

error: Content is protected !!