പാലക്കാട്ട് ശ്രീ കുറുംബാ ഭഗവതി ക്ഷേത്രത്തില്‍ വാര്‍ഷിക ജനറല്‍ബോഡി യോഗം ചേര്‍ന്നു; ക്ഷേത്രം കോയ്മ വിനോദ് കുമാര്‍ അരമന ഉദ്ഘാടനം ചെയ്തു

നീലേശ്വരം: പാലക്കാട്ട് ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര കമ്മിറ്റി വാര്‍ഷിക ജനറല്‍ബോഡി യോഗം ക്ഷേത്രസന്നിധിയില്‍ ചേര്‍ന്നു. ക്ഷേത്രം കോയ്മ വിനോദ് കുമാര്‍ അരമന ഉദ്ഘാടനം ചെയ്തു.
കമ്മിറ്റി പ്രസിഡന്റ് കൂലോത്ത് വളപ്പില്‍ രാജീവന്റെ അധ്യക്ഷനായി. കമ്മിറ്റി സെക്രട്ടറി കുണ്ടേന്‍ വയല്‍ നാരായണന് 2024-2026 കാലയളവിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വൈനിങ്ങാല്‍ രമേശന് വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. തമ്പാന് വെളിച്ചപ്പാട് , കുണ്ടേന്‍ വയല്‍ സതീഷ് കുമാര്‍, ജിഷ്ണു, പി കെ നിതിന്‍, സുന്ദരന്‍ തെക്കിനിയില്‍, സതി വേണു, ലീല സുന്ദരന്‍ , മാധവി തെക്കിനിയില്‍, എന്നിവര്‍ സംസാരിച്ചു.
വൈസ് പ്രസിഡന്റ് മേനിക്കോട്ട് ശ്യാമള സ്വാഗതവും വൈസ് പ്രസിഡന്റ് വി വി ഗംഗാധരന് നന്ദി പറഞ്ഞു. വരാനിരിക്കുന്ന ഭരണി കാര്‍ത്തിക മഹോത്സവ നാളില്‍ ലക്ഷം ദീപം സമര്‍പ്പണം നടത്താനും യോഗത്തില്‍ തീരുമാനമായി. 2026-2028 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളായി കൂലോത്ത് വളപ്പില്‍ രാജീവനെ (പ്രസിഡന്റ്), കുണ്ടേന്‍ വയല്‍ നാരായണന് (സെക്രട്ടറി), വൈനിങ്ങാല്‍ രമേശന് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

