local news

എം ബി മൂസ ഹാജിയുടെ മകന്‍ എം ബി എം ബഷീര്‍ ഹൃദയാഘാതത്തെതുടര്‍ന്ന് അന്തരിച്ചു

കാഞ്ഞങ്ങാട്. ചന്ദ്രിക ഡയറക്ടറും മുസ്ലിം ലീഗ് നേതാവുമായിരുന്ന പരേതനായ എം ബി മൂസാ ഹാജിയുടെ മകന്‍ എം ബി എം ബഷീര്‍ (54) ഹൃദയാഘാതത്തെതുടര്‍ന്ന് അന്തരിച്ചു. മംഗലാപുരത്തെ വീട്ടില്‍ വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്. മൃതദേഹം ഇന്ന് പുലര്‍ച്ചെ അതിഞ്ഞാലിലെ വീട്ടിലെത്തിച്ചു. 11.30 ന് അതിഞ്ഞാല്‍ പള്ളിയില്‍ മയ്യത്ത് നിസ്‌കാരം നടക്കും. തുടര്‍ന്ന് മംഗലാപുരത്തേക്ക് കൊണ്ട് പോകും. വൈകീട്ട് 3 മണിക്ക് മംഗലാപുരം ദേര്‍ലക്കട്ട നാട്ടക്കല്ല് പള്ളിയില്‍ ഖബറടക്കം നടക്കും. മാതാവ്: ഖദീജ ഹജ്ജുമ്മ കോളിക്കര .ഭാര്യ ഷമീന ബഷീര്‍ (നാട്ടക്കല്‍),മക്കള്‍ : റിഫാ ബഷീര്‍, റിസാബഷീര്‍,റിമാ ബഷീര്‍. മരുമക്കള്‍: മുസ്ലിയാര്‍ വീട്ടില്‍ ഷഹ്ഫാസ് ഷൗക്കത്തലി നാട്ടിക,അഞ്ചൂം കൊരമ്പയില്‍ മഞ്ചേരി, സഹോദരങ്ങള്‍: എം ബി എം അഷ്‌റഫ്,വഹീദ അബ്ദുറഹ്‌മാന്‍, ഖൈറുനിസ ഇഖ്ബാല്‍,സാഹിറ യഹിയ.

 

error: Content is protected !!