ടി കെ പ്രഭാകരന്റെ കൊറഗജ്ജ പുസ്തകം പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട് മാധ്യമപ്രവര്‍ത്തകന്‍ ടി കെ പ്രഭാകരന്‍ രചിച്ച കൊറഗജ്ജ അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദം എന്ന ചരിത്ര ഗവേഷണപുസ്തകത്തിന്റെ പ്രകാശനം കൊവ്വല്‍ പള്ളിയിലെ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകോല്‍സവ നഗരിയില്‍ നടന്നു. ലൈബ്രറി കൗണ്‍സില്‍ മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ടി രാജന് നല്‍കിയാണ് പ്രകാശനം നടത്തിയത്. തുളുനാട് പബ്ലിക്കേഷന്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. പുസ്തകോല്‍സവ നഗരിയിലെ പത്മശ്രീ പുസ്തകശാലയുടെയും ഇന്ത്യ ബുക് സ്റ്റോര്‍സിന്റെയും സ്റ്റാളുകളില്‍ പുസ്തകം ലഭ്യമാകും.

 

error: Content is protected !!