കാഞ്ഞങ്ങാട്: രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭാസ കലാ കായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയാണ് ഡോ.വി ഗംഗാധരനെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രസ്താവിച്ചു.
മുന്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാനും പടന്നക്കാട് നെഹ്‌റു ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജ് റിട്ട. പ്രിന്‍സിപ്പാളുമായഡോ.വി.ഗംഗാധരനെ കരുവാച്ചേരി ബാലകൃഷ്ണന്‍ നായര്‍ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ആദരിക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉണ്ണിത്താന്‍.
കോളേജ് പഠനകാലം മുതല്‍ ഗംഗാധരന്‍ മാസ്റ്റര്‍ പിന്നിട്ട ഓരോ നാള്‍വഴികളും എം.പി
എടുത്തു പറയുകയും രാഷ്ട്രീയ കലാകായിക സാംസ്‌കാരിക മണ്ഡലത്തില്‍ അദ്ദേഹം നടത്തിയ മികവുറ്റ പ്രവര്‍ത്തനങ്ങളെ ഉണ്ണിത്താന്‍ പ്രശംസിക്കുകയും ചെയ്തു.
‘ആദരം ’26-കാഞ്ഞങ്ങാട് എന്ന് പേരില്‍ സംഘടിപ്പിച്ചു ചടങ്ങില്‍ ഡോ വി ഗംഗാധരന്‍ മാസ്റ്റര്‍ രചിച്ച പുസ്തകം എംപി പ്രകാശനം ചെയ്തു.
കരുവാച്ചേരി ബാലകൃഷ്ണന്‍ നായര്‍ സാംസ്‌കാരിക വേദി ചെയര്‍മാന്‍ പ്രവീണ്‍ തോയമ്മല്‍ ആദ്ധ്യക്ഷം വഹിച്ചു. കെ.നീലകണ്ഠന്‍ എം.എല്‍.എ ഉപഹാര സമര്‍പ്പണം നടത്തി.സാംസ്‌ക്കാരിക വേദി രക്ഷാധികാരി എം അസിനാര്‍ ആമുഖ പ്രഭാഷണം നടത്തി.
എഴുത്തുകാരി ബേബി കാര്‍ത്തിക പുസ്തകം പരിചയപ്പെടുത്തി. കാഞ്ഞങ്ങാട് നഗരസഭ മുന്‍ ചെയര്‍മാന്‍ അഡ്വ. എന്‍. എ ഖാലിദ് പുസ്തകം ഏറ്റുവാങ്ങി.കെപിസിസി മെമ്പര്‍ കെ. വി.ഗംഗാധരന്‍,ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പി വി സുരേഷ്,കെ വി സുധാകരന്‍, കണ്ണൂര്‍ ഡി.സി സി ജനറല്‍ സെക്രട്ടറി ഇ ടി. രാജീവന്‍,ബഷീര്‍ ആറങ്ങാടി,നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം സുമതി,മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി,സുരേഷ് പെരിയങ്ങാനം,സഹകരണ പരിശീലന കോളേജ് പ്രിന്‍സിപ്പാള്‍ രാജേഷ് പി. വി,എന്‍ കെ രത്‌നാകരന്‍, ടി കുഞ്ഞികൃഷ്ണന്‍,കെ പി ബാലകൃഷ്ണന്‍, വിനോദ് ആവിക്കര,ഹംസ പുതിയകോട്ട,പി വി തമ്പാന്‍, കെ പി മോഹനന്‍, സുരേഷ് മോനാച്ച,പ്രമോദ് കെ റാം, ഒ. വി. പ്രദീപ്,സുരേഷ് കൊട്രച്ചാല്‍,ടി.വി.നാരായണ മാരാര്‍,സുകുമാരന്‍ മണ്ഡലം,സുരേഷ് ബാബു മേലത്ത്, ലിസി ടീച്ചര്‍, ഷിബിന്‍ ഉപ്പിലിക്കൈ,സിജോ അമ്പാട്ട്, അജയന്‍ വേളൂര്‍, ഡോ. ടിറ്റോ ജോസഫ് ,അക്ഷയ എസ് ബാലന്‍, വിനീത് എച്ച്. ആര്‍, സതീഷ് പറക്കാട്ടില്‍, രാധാകൃഷ്ണന്‍ മണിയാണി, പല്ലവ നാരായണന്‍ ,പ്രകാശന്‍. ഒ. വി,അച്ചുതന്‍ മുറിയനാവി, രാജേഷ് ഒഴിഞ്ഞവളപ്പ്, സോണി കാരക്കല്‍, ആലാമി എം. കെ, സുരേഷ് പാലോട്ടില്‍,രതീഷ് ഒഴിഞ്ഞവളപ്പ് കെ.വി.ദിനേശന്‍, റോഷന്‍ ഐങ്ങോത്ത്, വിക്രമന്‍ നായര്‍,തുടങ്ങിയവര്‍ നേതൃത്വം നല്‍കി
