മാവുങ്കാല്‍ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് മാവുങ്കാല്‍ യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു. വ്യാപാര ഭവനില്‍ ജില്ലാ പ്രസിഡന്റ് രേഖ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് സീമ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി വസന്ത ഗംഗാധരന്‍ വാര്‍ഷിക റിപ്പോര്‍ട്ടും യൂണിറ്റ് ട്രഷറര്‍ പ്രീതി രവീന്ദ്രന്‍ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് വി. കെ. ഉണ്ണികൃഷ്ണന്‍ മുഖ്യഅതിഥിയായി.ജില്ലാ സെക്രട്ടറിയും മേഖല ഇന്‍ചാര്‍ജുമായ ലീല തമ്പാന്‍,യൂണിറ്റ് ജനറല്‍ സെക്രട്ടറി എം. ജൂഗേഷ്, ട്രഷറര്‍ ടി കെ .രാജേഷ് എന്നിവര്‍ സംസാരിച്ചു. വസന്ത ഗംഗാധരന്‍ സ്വാഗതവും രതിമോള്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി
വസന്ത ഗംഗാധരന്‍
(പ്രസിഡന്റ്),
ബീന ,ചഞ്ചലാക്ഷി
(വൈസ് പ്രസിഡന്റു മാര്‍), സീമ ഉണ്ണികൃഷ്ണന്‍
(ജനറല്‍ സെക്രട്ടറി),
മിനി, അനിത
(ജോ : സെക്രട്ടറിമാര്‍),
രതിമോള്‍ (ട്രഷറര്‍)
എന്നിവരെ തിരഞ്ഞെടുത്തു.
