ഉദുമ : ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് റെയില്‍വേ യാത്രക്കാരുടെ സൗകര്യത്തിനു വേണ്ടി കാസര്‍ക്കോട്ടെക്ക് യാത്ര ദീര്ഘിപ്പിക്കുവാന് തീരുമാനിച്ച റെയില്‍വേ അധികൃതരുടെ തീരുമാനത്തെ ജനശ്രീ മിഷന് ഉദുമ മണ്ഡലം കമ്മിറ്റി സ്വാഗതം ചെയ്തു. വര്‍ഷങ്ങളായി കോട്ടിക്കുളത്തെയും പരിസരത്തെയും റെയില്‍വേ യാത്രക്കാര്‍ പരശുറാം എക്സ്പ്രസ് കോട്ടിക്കുളത്ത് സ്റ്റോപ്പിന് വേണ്ടി കാത്ത് നില്ക്കയാണ്. നിലവില്‍ ഈ പ്രദേശത്തെ റെയില്‍വേ യാത്രക്കാര്‍ അതിരാവിലെ കാസര് കോട്ടെക്കും, കാഞ്ഞങ്ങാടേക്കും പോയാണ് പരശുറാം എക്സ്പ്രസിനെ ആശ്രയിക്കുന്നത്. കാസര്‍കോട്ടെക്ക് ദീര്‍ഘിപ്പിക്കുന്ന എക്സിക്യൂട്ടിവ് എക്സ്പ്രസ്, പരശുറാം എക്സ്പ്രസിനെക്കാള്‍ വളരെ മുമ്പ് പുറപ്പെടുന്നത് കൊണ്ട് ആലപുഴ എക്സ്പ്രസിന് കോട്ടിക്കുളം ആദര്‍ശ് റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചാല്‍ വര്‍ഷങ്ങളായുള്ള നാട്ടുകാരായ റെയില്‍വേ യാത്രക്കാരുടെ ന്യായമായ ആവശ്യത്തിന് പരിഹാരമാവുമെന്ന് ജനശ്രീ യോഗം അഭിപ്രായപെട്ടു. ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ കീഴിലുള്ള നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകളും, ഒട്ടനവധി സ്വകാര്യ റിസോര്‍ട്ടുകളും സ്ഥിതി ചെയ്യുന്നത് കോട്ടിക്കുളം ആദര്‍ശ് റെയില്‍വേ സ്റ്റേഷന്റെ സമീപത്തുമാണ്. എക്സിക്യൂട്ടിവ്എക്സ്പ്രസിന് കോട്ടിക്കുളം ആദര്‍ശ് റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചാല്‍ ടൂറിസം മേഖലയ്ക്ക് വലിയ ഉണര്‍വ്വേകുമെന്ന് ജനശ്രീ കണ്വെന്ഷന് പ്രസ്താവിച്ചു.
പി.വി. ഉദയകുമാര്‍ അദ്ധ്യക്ഷം വഹിച്ചു. യോഗം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീധരന് വയലില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയര്മാന് രവീന്ദ്രന് കരിച്ചേരി, സിനിരവികുമാര്, മംഗള ടീച്ചര്‍, ശോഭന, ലിനി മനോജ്, ഉഷ ഏരോല്‍, കാര്‍ത്യായനി, ശ്രുതി എന്നിവര്‍ സംസാരിച്ചു.
