ഹോസ്ദുര്‍ഗ് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഐശ്വര്യാഭിവ്യദ്ധി മഹാ പൂജയും നിമഞ്ജന ശോഭ യാത്രയും നടന്നു

കാഞ്ഞങ്ങാട് :- ഉത്തര കേരളത്തിലെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ഒന്നായ ഹോസ്ദുര്‍ഗ് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ 5 ദിവസങ്ങളിലായി നടക്കുന്ന സര്‍വ്വജനിക ശാരദ ഉത്സവം സമാപിച്ചു. ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തില്‍ നിന്നും ശാരദ ദേവിയുടെ വിഗ്രഹം വാദ്യ മേളത്തിന്റെ അകമ്പടിയില്‍ ക്ഷേത്രത്തില്‍ എത്തിച്ചു കൊണ്ടാണ് ഉത്സവം തുടങ്ങിയത്. തുടര്‍ന്ന് നിരവധി പൂജകളും, ആചാര ചടങ്ങുകളും കലാസാംസ്‌കാരിക പരിപാടികളും സമാപന ദിവസം നിരവധി ആളുകളുടെ പങ്കാളിത്തത്തില്‍ ഐശ്യര്യഭവ്യദ്ധി മഹാ പൂജ നടന്നു. ഉത്സവത്തിന് സമാപനം കുറിച്ച് നിമഞ്ജന ശോഭാ യാത്ര ഹോസ്ദുര്‍ഗ് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട്, കുന്നുമ്മല്‍, കോട്ടച്ചേരി ട്രാഫിക് സര്‍ക്കിള്‍, ബസ്റ്റാന്‍ഡ്, പുതിയ കോട്ട അരയാല്‍ തറ ചുറ്റി പോകുന്ന വഴിയില്‍ ഭക്തജനങ്ങളില്‍ നിന്നും ഹണ്ണുക്കായ്, ആരതി അര്‍പ്പിക്കല്‍ എന്നിവ സ്വീകരിച്ചതിനു ശേഷം ഹോസ്ദുര്‍ഗ് നിത്യാനന്ദ ആശ്രമം കുളത്തിലേക്ക് എത്തിച്ചേര്‍ന്ന് ശാരദാദേവിയുടെ വിഗ്രഹം നിമജ്ജനം ചെയ്യുന്നതോടുകൂടി അഞ്ചു ദിവസങ്ങളിലായി നടന്ന ഉത്സവം സമാപിച്ചത്.

 

error: Content is protected !!