കാഞ്ഞങ്ങാട് : ഉത്തര കേരളത്തിലെ കളിയാട്ടക്കാലത്തിന് തുടക്കം കുറിച്ച് കോട്ടച്ചേരി തുളിച്ചേരി കുമ്മണാര്‍ കളരി ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ട ഉത്സവം ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 3 വരെ നടക്കും.
28 ന് വൈകിട്ട് 6 മണിക്ക് പെരികമന ശ്രീധരന്‍ നമ്പൂതിരി യുടെ നേതൃത്വത്തില്‍ സര്‍വ്വൈശ്വര്യ വിളക്ക് പൂജ.
7 മണിക്ക് തെയ്യം അടയാളം കൊടുക്കല്‍.
7.15 ന് മോനാച്ച ഭഗവതി ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ ഭജന.
8.30 ന് തെയ്യം കൂടല്‍
9 ന് കുമ്മണാര്‍ കളരി കോല്‍ക്കളി സംഘത്തിന്റെ നേതൃത്വത്തില്‍ കോല്‍ക്കളി.
10.30 ന് തെയ്യം അഞ്ചണങ്ങന്‍ ഭൂതം
29 ന് ഉച്ചയ്ക്ക് 12 മണിക്ക് ദണ്ഡ്യങ്ങാനത്ത് ഭഗവതി തെയ്യം.
1 മണി മുതല്‍ 2.30 വരെ അന്നദാനം.
7.30 ന് മാമ്പഴം മ്യുസിക്ക് ലവേഴ്‌സ് തൃക്കരിപ്പൂര്‍ അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള. തുടര്‍ന്ന് കുട്ടികളുടെ ഡാന്‍സ്.
9.15 ന് കോല്‍ക്കളി
10.30 ന് തെയ്യം അഞ്ചണങ്ങന്‍ ഭുതം
11.30 ന് ചെറിയ ഭഗവതി തെയ്യം.
ഒക്ടോബര്‍ 30 ന് ഉച്ചയ്ക്ക് 12 മണിക്ക് ദണ്ഡ്യങ്ങാനത്ത് ഭഗവതി അരങ്ങിലെത്തും.
രാത്രി 7.15ന് ആദരവ് സഭ. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും കലാ കായിക രംഗത്ത് മികവ് തെളിയച്ചവരെയും ചടങ്ങില്‍ അനുമോദിക്കും.
9 മണിക്ക് തിരുവാതിര.
9.30 ന് കോല്‍ക്കളി
രാത്രി 10.30 ന് അഞ്ചണങ്ങന്‍ ഭൂതം തെയ്യം,
11.30 ന് ചെറിയ ഭഗവതി തെയ്യം.
31 ന് രാവിലെ 10 ന് നാമജപം. ഉച്ചയ്ക്ക് 12 ന് ദണ്ഡ്യങ്ങാനത്ത് ഭഗവതി തെയ്യം.
തുടര്‍ന്ന് അന്നദാനം
നവംബര്‍ 3 ന്
രാവിലെ 11 മണിക്ക് കുണ്ടാര്‍ ചാമുണ്ടി തെയ്യം പുറപ്പാട്. വൈകിട്ട് 3 മണിക്ക് വിളക്കിലരി ചടങ്ങോടെ സമാപിക്കും.
