കെ.എസ്.എസ്.പി.എ കാഞ്ഞങ്ങാട് മണ്ഡലം സമ്മേളനം നടന്നു;  സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി. രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ഇന്ത്യന്‍ ജനാധിപത്യ ധ്വംസനം നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ ഉടന്‍ രാജി വെക്കണമെന്ന് കെ.എസ്.എസ്.പി.എ കാഞ്ഞങ്ങാട് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. രണ്ടു ശതമാനം ക്ഷാമാശ്വാസം അനുവദിച്ച യുഡിഎഫ് സര്‍ക്കാറിനെ അഭിനന്ദിച്ചു. കാഞ്ഞങ്ങാട് കൊവ്വല്‍പ്പള്ളി ശ്രീജ ടീച്ചര്‍ നഗറില്‍ (മന്ന്യോട്ട് ശ്രീ പാലാഴി ഓഡിറ്റോറിയത്തില്‍)നടന്ന മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി. രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ബലരാമന്‍ അധ്യക്ഷനായി. വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് കെ. സരോജിനി മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം സെക്രട്ടറി ആര്‍. ശ്യാമളാ ദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ട്രഷറര്‍ എം. വിക്രമന്‍ വരവ് ചെലവുകള്‍ അവതരിപ്പിച്ചു, ജില്ലാ സെക്രട്ടറി കെ പി ബാലകൃഷ്ണന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി സി പി ഉണ്ണികൃഷ്ണന്‍, മുന്‍ ജില്ലാ പ്രസിഡന്റ് യു ശേഖരന്‍ നായര്‍, നഗരസഭ കൗണ്‍സിലര്‍ ബിന്ദു പ്രകാശ്, ജില്ലാ വൈസ് പ്രസിഡന്റ് എം.കുഞ്ഞാമിന, നിയോജകമണ്ഡലം പ്രസിഡന്റ് എന്‍. കെ. ബാബുരാജ്, നിയോജകമണ്ഡലം ട്രഷറര്‍ കെ കെ ഹരിശ്ചന്ദ്രന്‍, വനിതാ ഫോറം നിയോജകമണ്ഡലം സെക്രട്ടറി പി ചന്ദ്രാവതി, വനിതാ ഫോറം മണ്ഡലം പ്രസിഡന്റ് വി.ഭാഗ്യലക്ഷ്മി, വനിതാ ഫോറം മണ്ഡലം സെക്രട്ടറി പി.യു. ഷീല,ജില്ലാ വൈസ് പ്രസിഡന്റ് പി.പി. ബാലകൃഷ്ണന്‍, സംസ്ഥാന കൗണ്‍സിലര്‍മാരായ കെ കെ രാജഗോപാലന്‍, കെ വി രാജേന്ദ്രന്‍, മണ്ഡലം വൈസ് പ്രസിഡന്റ് ദിലീപ് കുമാര്‍ പുതിയ പുരയില്‍, അജാനൂര്‍ മണ്ഡലം പ്രസിഡന്റ് പി എ കൃപലാനി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ആര്‍ ശ്യാമളാദേവി സ്വാഗതവും വൈസ് പ്രസിഡന്റ് ഇ.വി. മുരളീധരന്‍ നന്ദിയും പറഞ്ഞു

 

error: Content is protected !!