ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി നാടക് ജില്ലാ കമ്മിറ്റി

കാഞ്ഞങ്ങാട് : രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയെ തകര്‍ക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെയും അതിന് ഒത്താശ ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടുകളിലും പ്രതിഷേധിച്ച് ജന്തര്‍ മന്തര്‍ല്‍ വിദ്യാര്‍ത്ഥികളും, യുവാക്കളും,. പൊതുപ്രവര്‍ത്തകരും നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരവേദിയിലേക്ക്, ഫാസിസത്തിന്റെ തിരശ്ശീല വീഴ്ത്താന്‍ വരിക നാടുണര്‍ത്താം തുടങ്ങിയ നിരവധി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നാട്ടക് ജില്ലാ കമ്മിറ്റി പറഞ്ഞും പാടിയും പ്രതിഷേധം നടത്തി. പ്രകടനം ടിവി റോഡ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ചു തുടര്‍ന്ന് കാഞ്ഞങ്ങാട് പട്ടണത്തില്‍ നടന്ന പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി നന്ദകുമാര്‍ മാണിയാട്ട് ഉദ്ഘാടനം ചെയ്തു. വിജയന്‍ കടകം, റഫീഖ് മണിയങ്ങാനം , സുധാകരന്‍കടകം, എം അനിതാ ലക്ഷ്മി, കെ സുധാലക്ഷ്മി, കെ വി സജിതകുമാരി, രവി പട്ടേന, പ്രഭാകരന്‍ ചാലിങ്കാല്‍, മുരളി കിഴക്കേ തൊട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു

 

error: Content is protected !!