ചങ്ങമ്പുഴ അനുസ്മരണവും ‘രാവണീശ്വരം മുതല്‍ ഷാര്‍ജ വരെ’ പുസ്തകപ്രകാശനവും 24 ന്

കാഞ്ഞങ്ങാട്: ഗംഗാധരന്‍ രാവണീശ്വരം എഴുതിയ ‘രാവണീശ്വരം മുതല്‍ ഷാര്‍ജ വരെ – എന്റെ വഴി എന്റെ കഥ’ എന്ന പുസ്തകത്തിന്റെ പ്രകാശനം 24ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചങ്ങമ്പുഴ കലാ കായിക വേദി യുഎഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. വൈകിട്ട് 7ന് ചങ്ങമ്പുഴ കലാ കായിക വേദിയില്‍ വെച്ച് കാഞ്ഞങ്ങാട് എംഎല്‍എ അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പാല്‍ പ്രകാശനം നിര്‍വഹിക്കും. ജില്ലാ പോലീസ് മേധാവി നിധിന്‍ രാജ് ഐപിഎസ് മുഖ്യാതിഥിയാകും. എഴുത്തുകാരന്‍ നാലപ്പാടം പത്മനാഭന്‍ ചങ്ങമ്പുഴ അനുസ്മരണം നടത്തും. കവി സോമന്‍ കടലൂര്‍ പുസ്തകം പ്രകാശനം ചെയ്യും.  പുസ്തകത്തിന്റെ ആദ്യപ്രതി ശാരദ അള്ളംകോട് ഏറ്റുവാങ്ങും. രവീന്ദ്രന്‍ രാവണീശ്വരം പുസ്തകപരിചയം നടത്തും. ടി. മാധവന്‍ മാസ്റ്റര്‍, ഈശ്വരന്‍ എമ്പ്രാന്തിരി, രാജേന്ദ്രന്‍ കോളിക്കര, എസ്. ഗോവിന്ദന്‍, വിനു വേലാശ്വരം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. രാത്രി 9.30ന് കടയ്ക്കാവൂര്‍ എസ്എസ് നടനസഭ തിരുവനന്തപുരം അവതരിപ്പിക്കുന്ന ‘ഈശ്വരന്‍’ നാടകവും അരങ്ങേറും. പത്മശ്രീ ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പത്മനാഭന്‍ നാലപ്പാടം, ഗംഗാധരന്‍ രാവണീശ്വരം, കുഞ്ഞി നാരായണന്‍ പാറമ്മല്‍, രാജേന്ദ്രന്‍ വാണിയംപാറ, കെ. അഖിലേഷ് എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!