ചീമേനിയിലെ കവര്‍ച്ചാക്കേസ് പ്രതി വീണ്ടും അറസ്റ്റില്‍

ചീമേനി: ചീമേനിയിലെ വീട്ടില്‍ നിന്ന് നാലര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി മറ്റൊരു മോഷണക്കേസില്‍ അറസ്റ്റിലായി. പാണപ്പുഴ കൈതപ്രം സ്വദേശി എ.പി. ഹരിദാസ് (46) ആണ് പിടിയിലായത്.
പരിയാരം പോലീസ് പരിധിയില്‍ ക്ഷേത്രഭണ്ഡാരം കവര്‍ന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മെയ് 7ന് രാത്രി ചീമേനി ചേതന റോഡിലെ കെ.പി. മഹേഷിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയാണ് ഹരിദാസ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും മോഷണം നടത്തുകയായിരുന്നു. ചീമേനി മോഷണക്കേസില്‍ തളിപ്പറമ്പിലെ ബസ് ഡ്രൈവര്‍ സുഹാസിന്റെ സഹായത്തോടെയാണ് പോലീസ് പ്രതിയെ നേരത്തെ പിടികൂടിയത്. കഴിഞ്ഞ ദിവസം പരിയാരം പോലീസും സുഹാസിന്റെ സഹായത്തോടെ തന്നെയാണ് ഇയാളെ വീണ്ടും പിടികൂടിയത്.

 

error: Content is protected !!