ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവേ ട്രെയിനില്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമം; രണ്ടുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് കുടുംബത്തോടൊപ്പം ട്രെയിനില്‍ മടങ്ങുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ അതിക്രമം. രണ്ടുപേരെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കുറ്റൂര്‍ സ്വദേശി ഇ. ദീപു (36), എരമം സ്വദേശി പ്രമോദ് (54) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം.
ഓഖ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ ട്രെയിന്‍ കാഞ്ഞങ്ങാടിനടുത്തെത്തിയപ്പോള്‍ പ്രതികള്‍ മാനഹാനിയുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയെന്നാണ് പരാതി. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ പെണ്‍കുട്ടി പ്ലാറ്റ്‌ഫോമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ പോലീസിന് വിവരം കൈമാറി. റെയില്‍വേ പോലീസ് എസ്.ഐ രാജീവന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജിത്ത്, സിപിഒമാരായ ജ്യോതിഷ്, ജോസ്, ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ടി.സി. സോജന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

error: Content is protected !!