മാവുങ്കാല്‍: നട്ടെല്ലിന് ഗുരുതരമായ ക്യാന്‍സര്‍ രോഗം ബാധിച്ചു ഗുരുതരാവസ്ഥയില്‍ കഴിയുന്ന മൂലക്കണ്ടം സ്വദേശി 27 വയസ്സുള്ള അജേഷിന്റെ ചികിത്സ ആവശ്യാര്‍ത്ഥം മുരളീരവം ഓര്‍ക്കെസ്ട്രയുടെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസം നടത്തുന്ന കാരുണ്യ യാത്ര പ്രയാണം തുടങ്ങി. യാത്ര; മൂലക്കണ്ടത്ത് ചികിത്സ കമ്മിറ്റി വൈസ് ചെയര്‍മാനും, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പ്രഭാകരന് മൂലക്കണ്ടത്തിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി.തുളസി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍മാരായ പി.കെ. കാര്‍ത്യായനി, ഗീത ബാബുരാജ്, മുന്‍ മെമ്പര്‍ സിന്ധു ബാബു, ചികിത്സ കമ്മിറ്റി വൈസ് ചെയര്മാന്മാരായ രാധാകൃഷ്ണന് കാട്ടുകുളങ്ങര, രവീന്ദ്രന് മാവുങ്കാല്‍, ട്രഷറര്‍ പി.കെ.മനോജ്, കോ- ഓര്‍ഡിനേറ്റര്‍ ഗദ്ധാഫി മൂലക്കണ്ടം, വര്‍ക്കിങ് കമ്മിറ്റി മെമ്പര്‍മാരായ പുരുഷോത്തമന് പുതിയകണ്ടം, വിനു മൂലക്കണ്ടം, രാഘവന്,ബിജു തുടങ്ങിയവര്‍ സംസാരിച്ചു. ചികിത്സ കമ്മിറ്റി കണ്‍വീനറും വാര്‍ഡ് മെമ്പറുമായ എം. ഷിജി സ്വാഗതം പറഞ്ഞു.
