സൗദി അറേബ്യയില്‍ മരണപ്പെട്ട പരപ്പ പുലിയന്‍കുളം സ്വദേശി രതീഷിന്റെ ഭാര്യ ചിപ്പിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

കാഞ്ഞങ്ങാട്: സൗദി അറേബ്യയില്‍ മരണപ്പെട്ട പരപ്പ പുലിയന്‍കുളം സ്വദേശി രതീഷിന്റെ ഭാര്യ ചിപ്പിയുടെ (36) മൃതദേഹം നാളെ രാവിലെ ഏഴുമണിക്ക് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തും. ഉച്ചയോടെ പുലിയന്‍കുളത്തെ വീട്ടില്‍ കൊണ്ടുവരും. പൊതു ദര്‍ശനത്തിന് ശേഷം കാലിച്ചാനടുക്കം പൊതുശ്മശാനത്തില്‍ സംസ്‌കാരം നടക്കും. ഈ മാസം ആദ്യമാണ് ചിപ്പി നദീമിലെ താമസ സ്ഥലത്ത് വെച്ച് മരിച്ചത്. മൂന്നു വര്‍ഷമായി നദീമിലെ സ്വകാര്യ ക്ലിനിക്കില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യ മെഡിക്കല്‍ സ്ഥാപനത്തിലും ജോലി ചെയ്തിട്ടുണ്ട്. ഭര്‍ത്താവ് രതീഷ് സൗത്ത് ആഫ്രിക്കയില്‍ പ്രവാസിയാണ്.
പരേതനായ മധു-സീത ദമ്പതികളുടെ മകളാണ്. മക്കള്‍: അനുനന്ദ രതീഷ്, ദിവ്യ രതീഷ്.

 

error: Content is protected !!