അമ്പലത്തറ. മീങ്ങോത്ത് കുമ്പള പൂച്ചക്കാടന്‍ തറവാട്ടില്‍ ബാലാലയ പ്രതിഷ്ഠയും കുടുംബ സംഗമം നടന്നു. ബാലാലയ പ്രതിഷ്ഠ ചടങ്ങില്‍ ബ്രഹ്‌മശ്രീ ഐ കെ കൃഷ്ണദാസ് വാഴുന്നവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് കുടുംബസംഗമം പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി കെ സബിത ഉദ്ഘാടനം ചെയ്തു. ഗോവിന്ദന്‍ കുമ്പള അധ്യക്ഷനായി. തറവാട് മൂപ്പന്‍ കുഞ്ഞിരാമന്‍ പൂച്ചക്കാടിനെയും കുമാരന്‍ പനത്തടിയേയും ഗോവിന്ദന്‍ കുമ്പള, മാധവി നരിക്കോല്‍, കാര്‍ത്യായനി മണ്ടേങ്ങാനം, ജാനകി പുല്ലൂര്‍, കാര്‍ത്യായനി കുമ്പള, മാധവി കാലിച്ചാനടുക്കം എന്നിവരെയും ആദരിച്ചു. രാജേഷ് ഇരിയ സ്വാഗതവും കമലാക്ഷന്‍ നരിക്കോല്‍
നന്ദിയും പറഞ്ഞു.
