വിഷന്‍ 2041′ നീലേശ്വരത്തിന്റെ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍;  മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റിയും സ്‌പെഷ്യല്‍ ഇന്റഗ്രേഷന്‍ വര്‍ക്കിങ് ഗ്രൂപ്പും നിലവില്‍ വന്നു

നീലേശ്വരം: നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി നഗരസഭ മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റിയും സ്‌പെഷ്യല്‍ ഇന്റഗ്രേഷന്‍ വര്‍ക്കിങ് ഗ്രൂപ്പും രൂപീകരിച്ചു. വിവിധ മേഖലകളിലെ വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിക്കുകയും വിശകലനം ചെയ്യുകയും ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി വസ്തുതകള്‍ രേഖപ്പെടുത്തുകയും ചെയ്ത് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയാണ് കമ്മിറ്റികളുടെ ചുമതല.മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റിയുടെ ചെയര്‍മാനായി നഗരസഭാ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫിയെയും, സ്‌പെഷ്യല്‍ ഇന്റഗ്രേഷന്‍ വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാനായി പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ. ചന്ദ്രമതിയെയും തെരഞ്ഞെടുത്തു. നഗരസഭാ സെക്രട്ടറി അനുപമ സദാനന്ദന്‍ കണ്‍വീനറും ജില്ലാ ടൗണ്‍ പ്ലാനര്‍ എസ്. നിധിന്‍ കുമാര്‍ മെമ്പര്‍ സെക്രട്ടറിയുമാണ്.വൈസ് ചെയര്‍പേഴ്‌സണ്‍ പി.എം. സന്ധ്യ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ.കെ.ചന്ദ്രന്‍, എ.വി.സുരേന്ദ്രന്‍, കെ.സതീശന്‍, ഷമീനാമുഹമ്മദ്, കൗണ്‍സിലര്‍ മാരായ പി.വി. സതീശന്‍, ഇ.ഷജീര്‍, പി.യു.രാമകൃഷ്ണന്‍, പി.വി.സുനിത, വി.കെ. റഷീദ എന്നിവരും കമ്മിറ്റി അംഗങ്ങളാണ്. മുന്‍ നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി.ജയരാജന്‍, ഡോ.വി.സുരേഷന്‍, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.ആര്‍. ഉഷ, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി.വി. ദാമോദരന്‍, ആര്‍ക്കിടെക്റ്റ് ഹരീഷ്ബാബു എന്നിവരും അംഗങ്ങളാണ്. ‘വിഷന്‍ 2041’ എന്ന കാഴ്ചപ്പാടില്‍ ഗതാഗതം, ടൂറിസം, പാര്‍പ്പിടം, വാണിജ്യം, പരിസ്ഥിതി, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. കമ്മിറ്റിയുടെ ആദ്യ യോഗം ചേര്‍ന്ന് പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു. കരട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയ ശേഷം പൊതുജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും രേഖ അന്തിമമാക്കുക. നഗരസഭാ കൌണ്‍സില്‍ അംഗീകരിക്കുന്ന അന്തിമ രേഖ സംസ്ഥാന സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം വഴി പ്രസിദ്ധപ്പെടുത്തുന്നതോടു കൂടി നീലേശ്വരം നഗരസഭയില്‍ മാസ്റ്റര്‍ പ്ലാന്‍ നിലവില്‍ വരും.

 

error: Content is protected !!