പ്രകാശന്‍ കുട്ടമ്മത്ത് അനുസ്മരണം 19 ന് ചെറുവത്തൂരില്‍

ചെറുവത്തൂര്‍: പ്രമുഖ ദൃശ്യ മാദ്ധ്യമ പ്രവര്‍ത്തകനും സി നെറ്റ് ചാനല്‍ ക്യാമറാമാനുമായ പ്രകാശന്‍ കുട്ടമ്മത്ത് അനുസ്മരണം 19 ന് വൈകുന്നേരം നാല് മണിക്ക് ചെറുവത്തൂരില്‍ നടക്കും. ചെറുവത്തൂര്‍ പ്രസ് ഫോറം സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്യും. പ്രസ് ഫോറം പ്രസിഡന്റ് സുധീരന്‍ മയ്യിച്ച അദ്ധ്യക്ഷത വഹിക്കും. ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണന്‍ മുഖ്യാതിഥിയാകും. പ്രസ് ഫോറത്തില്‍ പ്രകാശന്റെ ഫോട്ടോ അനാശ്ചാദനവും നടത്തും. വിനയന്‍ പിലിക്കോട് അനുസ്മരണ പ്രഭാഷണം നടത്തും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും സന്നദ്ധ സംഘടനാ ഭാരവാഹികളും സംബന്ധിക്കും. ഇത് സംബന്ധിച്ച് ചേര്‍ന്ന പ്രസ് ഫോറം ഭാരവാഹികളുടെ യോഗത്തില്‍ പ്രസിഡന്റ് സുധീരന്‍ മയ്യിച്ച അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍, ട്രഷറര്‍ വിജിന്‍ദാസ് കിനാത്തില്‍, വൈസ് പ്രസിഡന്റ് പ്രകാശന്‍ മാണിയാട്ട്, ജോയിന്റ് സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, പ്രശാന്ത് ചീമേനി, പി.വി ചന്ദ്രന്‍, വിജയന്‍ ചീമേനി, രാജീവന്‍ ഉദിനൂര്‍, മുരളി ആണൂര്‍, അറാഫത്ത് ചെറുവത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!