സാര്‍വ്വജനിക ഗണേശോത്സവ ട്രസ്റ്റ്, പുതിയകോട്ട ശ്രീരാജേശ്വരി മഠത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സാര്‍വ്വജനിക ഗണേശോത്സവം 14ന്

കാഞ്ഞങ്ങാട്: സാര്‍വ്വജനിക ഗണേശോത്സവ ട്രസ്റ്റിന്റെയും പുതിയകോട്ട ശ്രീരാജേശ്വരി മഠത്തിന്റെയും (ശ്രീ മൂകാംബിക സങ്കല്‍പ്പം) സംയുക്ത ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് പുതിയ കോട്ട ശ്രീ രാജേശ്വരിമഠത്തില്‍ മാടമന ഇല്ലത്ത് രാധാകൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍
വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 13 ന് ഗണേശ വിഗ്രഹ വരവേല്‍പ്പ്. മംഗലാപുരത്തെ കാര്‍സ്ട്രീറ്റില്‍ നിന്ന് 3.5 അടി ഉയരമുള്ള ഗണേശ വിഗ്രഹ മാണ് പൂജയ്ക്ക് ഉപയോഗിക്കുന്നത്. 14 ന് രാവിലെ 5.30 ന് ഗണേശ വിഗ്രഹ മിഴിതുറക്കലിന് ശേഷം 108 നാളികേരം കൊണ്ടുള്ള മഹാഗണപതി ഹോമം, പൂര്‍ണ്ണാഹൂതി, 10.30 ന് സാംസ്‌ക്കാരിക സദസ്സ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. 12 മണിക്ക് അവധൂതാശ്രമം ഗുഹാക്ഷേത്ര മഠാധിപതി സാധു വിനോദ്ജിയുടെ ആദ്ധ്യാത്മിക പ്രഭാഷണം. തുടര്‍ന്ന് ഗണേശോത്സവ ട്രസ്സ് മാതൃസമിതിയുടെ ഭക്തിഗാനസുധ ,
തൃക്കരിപ്പൂര്‍ ഹരിഗോവിന്ദം ഭജന സമിതിയുടെ ഭജന്‍സ്, ക്ഷേത്ര സ്ഥാനികരെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളെയും ആദരിക്കല്‍. വൈകിട്ട് 4 ന് ക്ഷേത്രത്തില്‍ നിന്ന് വാദ്യഘോഷ ങ്ങളുടെയും മുത്തുക്കുടകളുടെയും കൈകൊട്ടിക്കളിയുടെയും അകമ്പടിയോടുകൂടി ഘോഷയാത്ര പുറപ്പെട്ട് കോട്ടക്കടവ് മുത്തപ്പന്‍ മഠപ്പുരക്ക് സമീപമുള്ള അരയിപ്പുഴയില്‍ ഗണേശ വിഗ്രഹ നിമഞ്ജനം നടത്തും. വാര്‍ത്ത സമ്മേളനത്തില്‍ ഗണേശോല്‍സവ മുഖ്യകാര്യദര്‍ശി കെ.പി. ജയരാജന്‍, ഉത്സവ കമ്മറ്റി രക്ഷാധികാരി പാട്ടത്തില്‍ നാരായണ സ്വാമി, കെ.രാജന്‍, ഉമേഷ് പൊതുവാള്‍, എ.വി.പ്രസാദ് എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!