പരപ്പ : ഭാര്യ മരിച്ചിട്ട് ഒരു മാസം തികയും മുമ്പേ ഭര്‍ത്താവും അതേ മുറിയില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തു. മുന്‍ പ്രവാസി ബിരിക്കുളം കൊട്ടമടലിലെ പവിത്രന്‍ (58) ആണ് ഇന്നലെ രാത്രി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞമാസം പതിനാലാം തീയതി ഭാര്യ കാര്യാട്ടുചാല്‍ സ്വദേശി ഗീത വീടിനുള്ളില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തിരുന്നു. അതിനുശേഷം വളരെ വിഷമത്തില്‍ ആയിരുന്നു പവിത്രന്‍. പരേതനായ പൊക്കന്‍, വട്ടിച്ചി ദമ്പതികളുടെ മകനാണ്. മക്കള്‍ : വൈശാഖ് (തൊട്ടി ജീപ്പ് ഡ്രൈവര്‍ പരപ്പ), വൈഷ്ണവ് ( ബസ് കണ്ടക്ടര്‍).
സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, നാരായണി, സാവിത്രി , പരേതനായ ഭാസ്‌കരന്‍, വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് വീട്ടുവളപ്പില്‍ ശവസംസ്‌കാരം നടക്കും.
