കാഞ്ഞങ്ങാട്: റോട്ടറി കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ റോട്ടറി സ്‌പെഷ്യല്‍ സ്‌ക്കൂളിലെ അധ്യാപികമാര്‍ക്കും , ജീവനക്കാര്‍ക്കും , വിദ്യാര്‍ത്ഥികളുടെ അമ്മമാര്‍ക്കും സ്താനാര്‍ബുദം, അര്‍ബുദത്തെ കുറിച്ചു ബോധവല്‍ക്കരണ ക്ലാസ്സ് സ്‌കൂള്‍ ഹാളില്‍ സംഘടപ്പിച്ചു. പരിപാടി റോട്ടറി എംബിഎംചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.എം.ആര്‍.നമ്പ്യാര്‍ ഉദ്ഘാടനംചെയ്തു, റോട്ടറി പ്രസിഡണ്ട് അഡ്വ.എ.മനോജ് കുമാര്‍ അധ്യക്ഷനായി, സെക്രട്ടറി റോട്ടറി എം.ബി.എം ചാരിറ്റിമ്പിള്‍ ട്രസ്റ്റ് എന്‍.സുരേഷ്, പെയ്ഡ് ജില്ലാ പ്രസിഡണ്ട് ടി.മുഹമ്മദ് അസ്ലം, പ്രിന്‍സിപ്പാള്‍ ബീന സുകു, എന്നിവര്‍ സംസാരിച്ചു.വി.മല്ലിക രാജന്‍ സ്വാഗതവും, സെക്രട്ടറി ഡോ. രാജശീ സുരേഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സ്തനാര്‍ബുദത്തെ തുടക്കത്തിലെ കണ്ട് പിടിച്ച് ചിക്‌സിച്ച് മാറ്റാം എന്ന വിഷയത്തില്‍ പി. രഞ്ജിനി ക്ലാസ്സെടുത്തു
