പാണത്തൂര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടത്തില്‍ നായാട്ട്: 40 കിലോ മാനിറച്ചിയും തോക്കും പിടികൂടി ; ഒരാള്‍ അറസ്റ്റില്‍

പാണത്തൂര്‍ : നായാട്ടിനിടെ തോക്കും മാനിറച്ചിയുമായി നായാട്ടു സംഘത്തിലെ ഒരാള്‍ പിടിയില്‍. കര്‍ണ്ണാടക കരിക്കെ തോട്ടം സ്വദേശിയായ സിദ്ധിഖ് ആണ് നായാട്ടിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. കൂടെ ഉണ്ടായിരുന്ന നൗഫല്‍ എ.ടി, സുബൈര്‍ എം.ഇ എന്നിവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെ 2.30 മണിയോടു കൂടി പാണത്തൂര്‍ പ്ലാന്‍ന്റേഷന്‍ കോപ്പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ കാട്ടൂര്‍ കൂപ്പിന് സമീപം വച്ചാണ് ഇയാള്‍ വനം വകുപ്പുദ്യോഗസ്ഥരുടെ പിടിയിലാകുന്നത്. ഇയാളില്‍ നിന്ന് വെടിവയ്ക്കാന്‍ ഉപയോഗിച്ചു എന്ന് കരുതുന്ന ഒരു തോക്ക്, 40 കിലോ ഇറച്ചി, 2 ടോര്‍ച്ച് ലൈറ്റ്, 2 കത്തി എന്നിവ പിടിച്ചെടുത്തു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) രാജു എം.പി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) പ്രകാശന്‍ വി.വി, ബി.എഫ്.ഒ മാരായ വിനീത് വി, വിമല്‍ രാജ് ഡി, പ്രവീണ്‍ കുമാര്‍ ജി.എസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

 

error: Content is protected !!