പെരിയ അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജൂനിയര്‍ റെഡ്ക്രോസ് സ്ഥാനാരോഹണ ചടങ്ങ് നടന്നു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ വി മിനി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ പി. സുനില്‍കുമാര്‍ അധ്യക്ഷതയും നിര്‍വ്വഹിച്ചു. യൂത്ത് റെഡ്ക്രോസ് ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍ അജയകുമാര്‍ ക്ലാസ്സെടുത്തു. ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റര്‍ എ ബിപുലാറാണി, പി ടി എ പ്രസിഡന്റ് എസ് സത്യന് വൈസ് പ്രിന്‍സിപ്പാള്‍ എം അജിതമോള്‍ എന്നിവര്‍ സംസാരിച്ചു.
ജൂനിയര്‍ റെഡ്ക്രോസ് കൗണ്‍സിലര്‍ കെ നളിനി സ്വാഗതവും
സ്റ്റാഫ് സെക്രട്ടറി കെ സുജീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
