പുതിയ തലമുറക്ക് അന്യമാകുന്ന ഗുരു ശിഷ്യ ബന്ധത്തിന്റെ തീവ്രത അടയാളപ്പെടുത്തുന്ന ഹൃസ്വ ചിത്രം ”ദി റിവഞ്ച്” ശ്രദ്ധേയമാകുന്നു

കാഞ്ഞങ്ങാട്: പുതിയ തലമുറക്ക് അന്യമാകുന്ന ഗുരു ശിഷ്യ ബന്ധത്തിന്റെ തീവ്രത അടയാളപ്പെടുത്തുന്ന ഹൃസ്വ ചിത്രം ”ദി റിവഞ്ച്” ശ്രദ്ധേയമാകുന്നു. ഒട്ടനവധി റീലുകളിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന ചൂണ്ട ടീമാണ് വ്യത്യസ്ത പ്രമേയവുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. സോഷ്യല്‍മീഡിയയിലൂടെ ഇതിനോടകം നിരവധിപ്രേക്ഷകര്‍ ഈ ഹൃസ്വചിത്രത്തെ ഏറ്റെടുത്തുകഴിഞ്ഞു. എ വി ബാലകൃഷ്ണന്‍, അമ്മിണി ചന്ദ്രാലയം, അഖിലേഷ് അള്ളംകോട്, നാരായണന്‍ പാറമ്മല്‍, ലിജിന്‍ മൂലക്കേവീട്, വിനീത് വാണിയമ്പാറ, കാര്‍ത്തിക വിജയകുമാര്‍, അമല്‍ദേവ് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും സി കെ രാജേഷ് റാവു ആണ്. അനില്‍ കുമാര്‍ വാണിയമ്പാറ ക്യാമറയും എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ വിനോദ് കൊടിലംകാല്‍. ചൂണ്ടയുടെ യൂട്യൂബ് ചാനലില്‍ ഈ ഹൃസ്വ ചിത്രം കാണാം.

 

error: Content is protected !!