മാവുങ്കാല്‍ : റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ ഹോര്‍ടികള്‍ച്ചര്‍ തെറാപ്പിയുടെ ഭാഗമായി തൊഴില്‍ പരിശീലന യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി. ഭിന്നശേഷി കുട്ടികള്‍ തയ്യാറാക്കിയ ചെണ്ടുമല്ലി കൃഷി ഏറെ ആകര്‍ഷകമായി. റോട്ടറി എംബിഎം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.എം.ആര്‍.നമ്പ്യാര്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു, റോട്ടറി പ്രസിഡന്റ് അഡ്വ.എ.മനോജ് കുമാര്‍, സെക്രട്ടറി ഡോ.രാജശ്രീ സുരേഷ്, പെയ്ഡ് ജില്ലാ പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലാം, എല്‍.എല്‍.സി കണ്‍വീനര്‍ കെ.എം. വിജയകൃഷ്ണന്‍, സ്‌കൂള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.സുരേഷ്, പ്രിന്‍സിപ്പാള്‍ ബീന സുകു, സ്‌കൂള്‍ അധ്യാപക- അധ്യാപകേതരà ജീവനക്കാര്‍, സ്വാശ്രയ സൊസൈറ്റി ഭാരവാഹികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംബന്ധിച്ചു.
