കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന കാസര്‍കോട് ജില്ലാ സ്‌കൂള്‍ തായ്‌ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ ചട്ടംഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ദക്ഷ് ദേവനന്ദ്
സ്വര്‍ണ്ണ മെഡല്‍ . സെപ്തംബര്‍ 12 മുതല്‍ 15 വരെ കണ്ണൂരില്‍ വെച്ച് നടക്കുന്ന സംസ്ഥാന തല ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കും. പൊയിനാച്ചി തായ്‌ക്വോണ്ടോ അക്കാദമിയില്‍ ആര്‍. പ്രിയേഷിന്റെ കീഴില്‍ എട്ടു വര്‍ഷമായി തായ്‌ക്വോണ്ടോ പരിശീലിക്കുന്നു. പറമ്പ് കൈരളി നഗറില്‍ ജയരാമന്‍ അടുക്കാടുക്കം- ശാലിനി കമ്മട്ട ദമ്പതികളുടെ മകനാണ്.
