കാസര്‍കോട് : കൊറിയര്‍ ഡെലിവറിക്ക് പേമെന്റ് നടത്തുന്നതിന് ലിങ്ക് അയച്ചു തരാമെന്ന് പറഞ്ഞ് ഫോണ്‍ വഴി എപികെ ഫയല്‍ അയച്ചു കൊടുത്ത് യുവതിയുടെയും അമ്മയുടെയും അക്കൗണ്ടില്‍ നിന്നും സൈബര്‍ തട്ടിപ്പു സംഘം 7,50,000 രൂപ തട്ടിയെടുത്ത് വഞ്ചിച്ചുവെന്ന പരാതിയില്‍ സൈബര്‍ ക്രൈം പോലീസ് കേസെടുത്തു. മധൂര്‍ കൊല്ലങ്കാനയിലെ സ്റ്ററിന്‍ ഡിസൂസ (24)യുടെ പരാതിയിലാണ് അജ്ഞാതനെതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 29 നും ഈ മാസം 3 നുമിടയിലാണ് സംഭവം. പരാതിയില്‍ കേസെടുത്ത സൈബര്‍ പോലീസ് അന്വേഷണം തുടങ്ങി.
