ബി എസ് എഫ് എക്‌സ് – സര്‍വീസ് മന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ വാര്‍ഷിക സമ്മേളനവുംകുടുംബ സംഗമവും ഓണാഘോഷവും

രാജപുരം:ബി എസ് എഫ് എക്‌സ് – സര്‍വീസ് മന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ വാര്‍ഷിക സമ്മേളനവും, കുടുംബ സംഗമവും , ഓണാഘോഷം പൂടുംങ്കല്ല് പൈനിക്കര ജോയ്‌സ് ഫോമില്‍ സംഘടിപ്പിച്ചു.
ജില്ലാ സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡി വൈ എസ് പി . ടി. ഉത്തംദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി.മാത്യൂ അദ്ധ്യക്ഷത വഹിച്ചു. മുന്‍ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ടി. വി. പത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തി. റിട്ട. അസിസ്റ്റന്‍ഡ് കമാന്‍ ണ്ടന്റ് നാരായണന്‍ പാലാട്ട് , സി. പുരുഷോത്തമന്‍ , അനിഷ മനോജ്, റിട്ട. ഇന്‍സ്‌പെക്ടറും, രക്ഷാധികാരിയുമായ ജെയിംസ് ജോസഫ് , എന്നിവര്‍ സംസാരിച്ചു.
ജില്ലാ ട്രഷറര്‍ ടി. സുകുമാരന്‍ സ്വാഗതവും , സെക്രട്ടറി കെ.എ.ജോണ്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ വെച്ച് എസ് എസ് എല്‍ സി , പ്ലസ് ടു, മറ്റ് വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.
തുടര്‍ന്ന് വനിതാ വിംഗ് പ്രസിഡന്റ് ധന്യ യുടെ നേതൃത്വത്തില്‍ തിരുവാതിരയും, ക്ലാസിക്കല്‍ ഡാന്‍സ് , മിമിക്രി, മറ്റു കലാ, കായിക മത്സരങ്ങള്‍ അരങ്ങേറി.

 

error: Content is protected !!