ഹാരിസ് മുട്ടുംതല ഹരിത രാഷ്ട്രീയത്തിന്റെ നന്മകള്‍ സമൂഹത്തിന് സമര്‍പ്പിച്ച കര്‍മ്മയോഗി:കാഞ്ഞങ്ങാട് മണ്ഡലം കു വൈത്ത് കെ.എം.സി.സി നടത്തിയ ഹാരിസ് മുട്ടുംന്തല അനുസ്മരണം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി യേറ്റംഗം ബഷീര്‍ വെള്ളി ക്കോത്ത് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ഹരിതക്കൊടി പാറിപ്പറന്ന തറവാട്ടില്‍ പിറന്ന് ഹരിത രാഷ്ട്രീയത്തിന്റെ നന്മകള്‍ സമൂഹത്തിന് പകര്‍ന്നേകിയ സാര്‍ഥക ജീവിതമായിരുന്നു ഹാരിസ് മുട്ടുംതലയുടേതെന്ന് സംസ്ഥാന മുസ്ലിം ലീഗ് സെക്രെട്ടറിയേറ്റംഗം ബഷീര്‍ വെള്ളിക്കോത്ത്.കുവൈത്ത് കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞദിവസം വിട്ടുപിരിഞ്ഞ കുവൈത്ത് കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഹാരിസ് മുട്ടന്തലയുടെ അനുസ്മരണ പ്രാര്‍ത്ഥനാസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒ.പി. അബ്ദുള്ള സഖാഫി,സയ്യിദ് യാസിര്‍ തങ്ങള്‍ എന്നിവര്‍ പ്രാര്‍ത്ഥനാ സദസ്സിന് നേതൃത്വം നല്‍കി. കുവൈത്ത് കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി കരീം ചിത്താരി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് പി. എ. നാസര്‍ അധ്യക്ഷത വഹിച്ചു. കുവൈത്ത് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഇക്ബാല്‍ മാവിലാടം അനുസ്മരണ പ്രഭാഷണം നടത്തി.വണ്‍ ഫോര്‍ അബ്ദുറഹ്‌മാന്‍ ഹാജി, കെ. കെ. ബദ്റുദ്ദീന്‍, സി. കെ. റഹ്‌മത്തുല്ല, എം. പി. ജാഫര്‍, എ. ഹമീദ് ഹാജി, അസീസ് തിക്കോടി, മുബാറക് ഹസൈനാര്‍ ഹാജി, ഹാരിസ് ബദരിയ നഗര്‍, ഖദീജാ ഹമീദ്, ബദ്റുദ്ദീന്‍ മുട്ടന്തല, താജുദ്ദീന്‍ കമ്മാടം, അബ്ദു കടവത്ത്, ഹനീഫ് പാലായി, ഖുതുബുദ്ദീന്‍, മുത്തലിബ്, തായല്‍ അബൂബക്കര്‍ ഹാജി, മാണിക്കോത്ത് മുഹമ്മദ് ഹാജി, ഖാലിദ് കൂളിയങ്കാല്‍, ഖമറുദ്ദീന്‍ സി, മുഹമ്മദ് ഹദ്ദാദ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്ത് ഹാരിസ് മുട്ടന്തലയെ അനുസ്മരിച്ചു.

 

error: Content is protected !!