ബാറ്ററി ഡീലേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ കുടുംബ സംഗമം നടന്നു

കാഞ്ഞങ്ങാട്:- ബാറ്ററി ഡീലേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ കാസറഗോഡ് ജില്ലാ കുടുംബ സംഗമം കാഞ്ഞങ്ങാട് നടന്നു. അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ നിരവധി ആളുകള്‍ കുടുംബ സംഗമത്തില്‍ പങ്കാളികളായി. അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യമായാണ് കുടുംബ സംഗമം നടക്കുന്നത്. വൈദ്യുതി നിലച്ചാല്‍ ഒരു നിമിഷം പോലും മുന്നോട്ടു പോകാന്‍ ആകാത്ത വര്‍ത്തമാനകാലത്ത് വാഹനങ്ങളുടെ ചലനത്തിനും, വീടുകളിലെ വെളിച്ചത്തിനും, വ്യവസായങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും സോളാര്‍ എനര്‍ജി മേഖലയിലും നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന അസോസിയേഷന്‍ അംഗങ്ങളുടെ ഒത്തുചേരലിനും, സൗഹൃദം പുതുക്കുന്നതിന്റെയും ഭാഗമായാണ് സ്‌നേഹ സംഗമം നടത്തിയത്.ആലാമി പള്ളി രാജ് റസിഡന്‍സിയില്‍ നടന്ന സംഗമം അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സുരേഷ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. സിനിമാതാരം പി. പി. കുഞ്ഞികൃഷ്ണന്‍ മുഖ്യാതിഥിയായി. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ വി ദിനേശന്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പോള്‍സ് ചിറക്കേ ക്കാരന്‍ , കെ യു കലാധരന്‍, സംസ്ഥാന ട്രഷറര്‍ കെ. വി. ശശികുമാര്‍, ജില്ലാ ട്രഷറര്‍ എ. വി. വാമനന്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി കെ. മധു സ്വാഗതവും ജില്ലാ സെക്രട്ടറി രാജു മാങ്ങാട് നന്ദിയും പറഞ്ഞു. വിവിധ മത്സര പരീക്ഷ വിജയികള്‍, കലാകായിക മേഖലയിലെ ഉന്നത വിജയികള്‍ എന്നിവരെ ചടങ്ങില്‍ വച്ച് ആദരിച്ചു. വിവിധ കായിക മത്സരങ്ങളും കലാപരിപാടിയും സ്‌നേഹ സൗഹൃദം പങ്കുവെക്കല്‍, തൊഴില്‍ മേഖലയെ കുറിച്ചുള്ള ചര്‍ച്ചകളും സംഗമത്തിന്റെ ഭാഗമായി നടന്നു.

 

 

error: Content is protected !!