കാഞ്ഞങ്ങാട് : കാരാട്ട് വയല്‍ റസിഡന്‍സ് അസോസിയേഷന് ഓണാഘോഷം നടത്തി. പരസ്പര സ്നേഹവും സൗഹൃദവും മുന്‍നിര്‍ത്തി കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി അംഗങ്ങള്‍ ആഘോഷത്തില്‍ പങ്കാളികളായി. വൈവിധ്യവും നൂതനവുമായ നിരവധി കായിക മത്സരങ്ങളും, കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടന്നു. റസിഡന്‍സ് അസോസിയേഷന് ഭാരവാഹികളായ പ്രസിഡന്റ് കെ നിര്‍മല , സെക്രട്ടറി എം മനോജ് കുമാര്‍, പി. അരവിന്ദക്ഷന് നായര്‍,കണ്ണന് നായര്‍, എസ് ശ്രീകല, സി ജോസ് ന് സജി, സഫൂറ, സദാശിവ കിണി, കെ. ഉണ്ണികൃഷ്ണന്, ടി.വി. ഗംഗാധരന് എന്നിവര്‍ നേതൃത്വം നല്കി.
