കാഞ്ഞങ്ങാട് : അറിവും രാജ്യസ്‌നേഹവുമുള്ള വിദ്യാര്‍ത്ഥികളുടെ സര്‍വ്വ കഴിവുകളും കണ്ടെത്തി പ്രോത്സാഹിപ്പിക്കയും ചെയ്യുന്ന മികച്ച അദ്ധ്യാപകനാണ് ഡോ. ഖാദര്‍ മാങ്ങാടെന്നും മികച്ച അദ്ധ്യാപകരാണ് രാഷ്ട്രത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്നും ശ്രീ. രാജ് മോഹാന്‍ ഉണ്ണിത്താന്‍ എം.പി. അഭിപ്രായപ്പെട്ടു.
ദേശീയ അദ്ധ്യാപക ദിനത്തില്‍ ഡോ. ഖാദര്‍ മാങ്ങാടിന് ഉമ്മന്‍ ചാണ്ടി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ സ്‌നേഹാദരം നല്‍കിയ ‘ഗുരുവന്ദനം ‘ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ധ്യാപകന്‍, സംഘാടകന്‍, എഴുത്തുകാരന്‍, കലാസ്‌നേഹി, സംഗീതാസ്വാദകന്‍ പൊതുപ്രവര്‍ത്തകന്‍, മനുഷ്യ ജീവിതത്തിന്റെ സര്‍വ്വ മേഖലകളിലും കയ്യൊപ്പു ചാര്‍ത്തിയ അദ്ധ്യാപക ശ്രേഷ്ഠനായ ഡോ. ഖാദര്‍ മാങ്ങാടിനെ
പൊന്നാടയണിയിച്ച് പുരസ്‌കാരവും നല്‍കി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ആദരിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി വി പ്രഭാകരന്‍ പ്രശംസാ പത്രം സമര്‍പ്പിച്ചു. സംസ്‌കാര സംസ്ഥാന ജനറല്‍ സെക്രട്ടറി രാഘവന്‍ കുളങ്ങര അധ്യക്ഷനായി. ഡി സി സി ജനറല്‍ സെക്രട്ടറി രാജന്‍ പെരിയ, ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതി ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട്, കൗണ്‍സിലര്‍ സി.കെ. രഹ്‌മത്തുള്ള, കെ.വി.രാഘവന്‍ മാസ്റ്റര്‍, പി.വി.രവീന്ദ്രന്‍,
വിനയകുമാര്‍ പി.കെ. കണ്ണന്‍ കരുവാക്കോട്, കാവ്യ പള്ളിക്കര, അനില്‍ നീലാംബരി, സുഗുണന്‍ ഓരി, മജീദ് മാങ്ങാട്, പല്ലവ നാരായണന്‍, മാധവന്‍ പാക്കം, നിഷാന്ത്. വി.വി, ഡോ നസീമ, സുന്ദരന്‍ കുറിച്ചിരിക്കുന്ന്, ശശിധരന്‍ ആലിന്റടി എന്നിവര്‍ സംസാരിച്ചു. ഡോ. ഖാദര്‍ മാങ്ങാട് മറുപടി പ്രസംഗം നടത്തി.
