റാണിപുരം അഡ്വഞ്ചര്‍ പാര്‍ക്കിലെ സിപ്പ് ലൈന്‍ അപകടത്തില്‍ മരിച്ച സനൂപ് കൃഷ്ണന് നാട് കണ്ണീരോടെ വിട നല്‍കി

പാണത്തൂര്‍ : റാണിപുരം അഡ്വഞ്ചര്‍ പാര്‍ക്കിലെ സിപ്പ് ലൈന്‍ അപകടത്തില്‍ മരിച്ച സനൂപ് കൃഷ്ണന്
നാട് കണ്ണീരോടെ വിട നല്‍കി . കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ചാമുണ്ഡികുന്ന് വാതില്‍മാടിയിലെ വീട്ടിലെത്തിച്ചു. വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ കെ.ബി രാമു, പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ്, ഭരണസമിതി അംഗങ്ങള്‍, ബിജെപി ജില്ലാ കമ്മിറ്റി അംഗങ്ങളായ പി രാമചന്ദ്ര സറളായ, ആര്‍ സൂര്യനാരായണ ഭട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ വേണുഗോപാല്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.കെ സുരേഷ്, എസ് ടി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എം ഷിബു, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജയകുമാര്‍,ജനറല്‍ സെക്രട്ടറി എസ് മധുസൂദനന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങി നൂറുകണക്കിന് ആളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു
ശനിയാഴ്ച  വൈകിട്ട് വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ യുവതി സിപ്പ് ലൈനില്‍ സഞ്ചരിക്കാനുള്ള സുരക്ഷാ ബെല്‍റ്റ് അണിഞ്ഞ് പുറപ്പെടുന്നതിനിടെ അബദ്ധത്തില്‍ ജീവനക്കാരന്റെ കയ്യില്‍ കയറി പിടിക്കുകയായിരുന്നു. തുടര്‍ന്ന് സിപ്പ് ലൈനില്‍ സഞ്ചരിക്കുന്നതിന് ഉപയോഗിക്കുന്ന സുരക്ഷാ ബല്‍റ്റില്‍ തൂങ്ങി 300 മീറ്ററോളം ദൂരെയുള്ള ലാന്‍ഡിങ് സ്ഥലത്തിന് സമീപം വരെ എത്തിയെങ്കിലും സനൂപ് തളര്‍ന്ന് വലിയ താഴ്ചയിലേക്ക് വീഴുകയും മരണം സംഭവിക്കുമായിരുന്നു.

 

error: Content is protected !!